Nivin Pauly | മലയാളി ഫ്രം ഇന്ത്യ; നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ ജോസ് ആന്റണി ടീം ഒന്നിക്കുന്നു
- Published by:user_57
- news18-malayalam
Last Updated:
അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും എന്ന സൂചനയാണ് വീഡിയോ നൽകുന്നത്
നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ ജോസ് ആന്റണി ടീമിന്റെ 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. 'ഗരുഡൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന 'മലയാളി ഫ്രം ഇന്ത്യ' ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിർവഹിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം കൂടിയാണിത്.
നായകൻ നിവിൻ പോളിയും സംവിധായകൻ ഡിജോ ജോസും പരസ്പരം ട്രോളുന്ന കൗതുകമാർന്ന വീഡിയോയാണിത്. ഇതിനിടയിൽ സിനിമയുടെ കാര്യം എന്തായി എന്ന് ചോദിച്ചറിയുന്ന നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫനും. വീഡിയോയിലൂടെ തന്നെ ചിത്രത്തിനെക്കുറിച്ച് പ്രേക്ഷകർക്ക് ഏകദേശ ധാരണയാകും.
അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും എന്ന സൂചനയാണ് വീഡിയോ നൽകുന്നത്.
advertisement
മലയാളത്തിലെ നമ്പർ വൺ പ്രൊഡക്ഷൻ കമ്പനിയായ മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന സിനിമകളെ കുറിച്ചുള്ള വാർത്തകൾക്കായി അക്ഷരാർഥത്തിൽ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കാറുണ്ട്. 2023 ൽ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗൺസ് ചെയ്ത ചിത്രമാണി ത് ണ് . ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയ്ക്ക് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സൂപ്പർ ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ.
advertisement
ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ തോമസ്, ആർട്ട് ഡയറക്ടർ- പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ്- ശ്രീജിത്ത് സാരംഗ്, മ്യൂസിക്- ജെയിക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, റഹീം പി.എം.കെ. (ദുബായ്), ഡബ്ബിങ്- സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്- ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി- വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ- റോഷൻ ചന്ദ്ര, ഡിസൈൻ- ഓൾഡ്മങ്ക്സ്, സ്റ്റിൽസ്- പ്രേംലാൽ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്- ബിനു ബ്രിങ്ഫോർത്ത്.
advertisement
Summary: Nivin Pauly, Dijo Jose Antony and Listin Stephen join hands for the film 'Malayali from India'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 25, 2023 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Nivin Pauly | മലയാളി ഫ്രം ഇന്ത്യ; നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ ജോസ് ആന്റണി ടീം ഒന്നിക്കുന്നു