Pharma | നിവിൻ പോളിയുടെ 'ഫാർമ' വെബ് സീരീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തും
- Published by:Vishnupriya S
- news18-malayalam
Last Updated:
നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ആയ 'ഫാർമ' യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന് എത്തുന്നു. നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് 'ഫാർമ' യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്.
ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് ഈ വെബ് സീരീസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിനൊപ്പം ബിനു പപ്പു, മുത്തുമണി, വീണ നന്ദകുമാർ, അലേഖ് കപൂർ എന്നിവർ അടങ്ങിയ മികച്ച താരനിരയും ഈ ഫാമിലി ഡ്രാമയിൽ അണിനിരക്കുന്നു.
2019-ലെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ‘ഫൈനൽസ്’ സംവിധാനം ചെയ്ത പിആർ അരുണ്‍ ആണ് ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഫാമിലി ഡ്രാമ വെബ് സീരീസ് Moviee Mill-ൻ്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീജിത്ത് സാരങ്ങിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദൻ രാമാനുജത്തിന്റെ മനോഹരമായ ഛായാഗ്രഹണവും പ്രേക്ഷകർക്ക് ഒരു പുതുമയാർന്ന അനുഭവം സമ്മാനിക്കുന്നു.
advertisement
ഫാർമയുടെ വേൾഡ് പ്രീമിയർ 2024 നവംബർ 27-ന് വൈകുന്നേരം 4:45-ന് ഗോവയിലെ പനാജിയിൽ സ്ഥിതിചെയ്യുന്ന INOX-ൽ നടക്കും. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാസന്ദർഭങ്ങൾ നിറഞ്ഞ ഈ വെബ് സീരീസ് ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ ഉടൻ സ്ട്രീമിങ് ആരംഭിക്കും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 26, 2024 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pharma | നിവിൻ പോളിയുടെ 'ഫാർമ' വെബ് സീരീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തും