ചെന്നൈ: കഴിഞ്ഞ വർഷത്തെ പോലെ ബിഗ് ബോസ് മലയാളം സീസണ്‍ 3-ലും വിജയിയെ പ്രഖ്യാപിക്കില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലാണ് അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഷോ നിർത്തിയത്. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
തമിഴ്നാട് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ചെന്നൈയിൽ നടന്നു വന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് നിർത്തിവച്ചത്. മോഹൻലാൽ അവതാരകനായ ഷോയുടെ 95-ാം ദിവസമാണ് ചിത്രീകരണം അവസാനിപ്പിച്ചത്. തമിഴ്നാട് സർക്കാർ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷോ നിർത്തിയത്. ചെന്നൈയിലെ ഇ.വി.പി. ഫിലിം സിറ്റി ആയിരുന്നു ലൊക്കേഷൻ.
ചേമ്പറാമ്പാക്കത്തുള്ള സെറ്റിൽ എട്ടുപേർ കോവിഡ് പോസിറ്റീവ് ആയെന്ന് 'ദി ഹിന്ദു' റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു. റവന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പോലീസും ചേർന്ന് മത്സരാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിക്കുകയായിരുന്നു.
'നിരോധനമുണ്ടായിട്ടും ഷൂട്ടിംഗ് നടക്കുകയായിരുന്നു. അതിനാൽ, പകർച്ചവ്യാധി സമയത്ത് ചിത്രീകരണം നിരോധിച്ച സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ അവിടം ഒഴിപ്പിച്ച് മുദ്രവയ്ക്കുകയായിരുന്നു' എന്ന് ആർ ഡി ഒ പ്രീതി പാർകവി പറഞ്ഞു. തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം പരിപാടി രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് സെറ്റിൽ കോവിഡ് ബാധയുണ്ടായി എന്ന വിവരം പുറത്തുവന്നത്
കോവിഡ് ബാധിച്ചവർ സെറ്റിന് പുറത്ത് ജോലി ചെയ്യുന്നവരാണെന്നായിരുന്നു റിപ്പോർട്ട്. ഇവർ മത്സരാർത്ഥികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നില്ല എന്നും. 2021 ഫെബ്രുവരി 14ന് 14 മത്സരാർത്ഥികളുമായിട്ടാണ് ഷോയുടെ തുടക്കം. ഷോയിൽ നിന്നും എലിമിനേറ്റ് ആയവർ ഒഴികെയുള്ളവരെ ചിത്രീകരണം അവസാനിച്ചതോടെ ഹോട്ടലിലേക്ക് മാറ്റി. ബിഗ് ബോസ് മലയാളം രണ്ടാം സീസണും കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് അവസാനിപ്പിച്ചിരുന്നു.
നിലവിൽ മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു മത്സരാർത്ഥികൾ. രമ്യ പണിക്കർ, സൂര്യ ജെ.മേനോൻ എന്നിവരാണ് ഏറ്റവും ഒടുവിൽ എലിമിനേറ്റ് ചെയ്യപ്പെട്ടവർ. ഫിറോസ് സജ്‌ന- മിഷേൽ, ഏഞ്ചൽ തോമസ്, രമ്യ പണിക്കർ എന്നിവർ വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരാർത്ഥികളായവരാണ്.
അഡോണി, സന്ധ്യ, ഏഞ്ചൽ തോമസ്, ഭാഗ്യലക്ഷ്മി, ഫിറോസ്-സജ്‌ന, മജിസിയ, മിഷേൽ, ലക്ഷ്മി എന്നിവരാണ് നേരത്തെ എലിമിനേറ്റ് ചെയ്യപ്പെട്ട മറ്റു മത്സരാർത്ഥികൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.