മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' വെബ്‌സീരീസ്; ഡിസംബറില്‍ നെറ്റ്ഫ്‌ളിക്‌സിൽ

Last Updated:

'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന പേരില്‍ തന്നെയാണ് വെബ്‌സീരിസ് പ്രദര്‍ശനത്തിനെത്തുന്നത്. ഇതാദ്യമായാണ് നോവലിന്റെ ചലച്ചിത്രരൂപം പുറത്തിറങ്ങുന്നത്

ഏകാന്തതയുടെ നൂറ് വർഷങ്ങൾ
ഏകാന്തതയുടെ നൂറ് വർഷങ്ങൾ
നോബേല്‍ പുരസ്‌കാര ജേതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ (Gabriel Garcia Marquez) മാസ്റ്റര്‍പീസ് നോവലായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' (One Hundred Years of Solitude) നെറ്റ്ഫ്‌ളിക്‌സില്‍ (Netflix) വെബ്‌സീരീസായി ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും. 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന പേരില്‍ തന്നെയാണ് വെബ്‌സീരിസ് പ്രദര്‍ശനത്തിനെത്തുന്നത്. ഇതാദ്യമായാണ് നോവലിന്റെ ചലച്ചിത്രരൂപം പുറത്തിറങ്ങുന്നത്. 1967ല്‍ പ്രസിദ്ധീകരിച്ച നോവലില്‍ കൊളംബിയയിലെ സാങ്കല്‍പ്പിക നഗരമായ മക്കോണ്ടയിലുള്ള ബ്യൂണ്ടിയ കുടുംബത്തിലെ വിവിധ തലമുറകളുടെ കഥയാണ് വിവരിക്കുന്നത്.
എട്ട് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായിട്ടായിരിക്കും സീരീസ് പ്രദര്‍ശനത്തിനെത്തുകയെന്ന് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. ആദ്യ ഭാഗം ഡിസംബര്‍ 11ന് പ്രദർശിപ്പിച്ചു തുടങ്ങുമെന്ന് അവർ ബുധനാഴ്ച അറിയിച്ചു.
ലാറ്റിനമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഓഡിയോ വിഷ്വല്‍ പ്രോജക്ടുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ വെബ് സീരീസ് മാര്‍ക്കേസിന്റെ കുടുംബത്തിന്റെ പിന്തുണയോടെ പൂര്‍ണമായും കൊളംബിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹിതരായ കസിന്‍സായ ജോസ് ആര്‍ക്കാഡിയോ ബ്യൂണ്ടിയയും ഉര്‍സുല ഇഗ്വാരനും അവരുടെ ഗ്രാമം ഉപേക്ഷിച്ച് പുതിയ ഇടം തേടി ഒരു നീണ്ട യാത്ര ആരംഭിക്കുന്നു. സുഹൃത്തുക്കളുടെയും സാഹസികരായ ആളുകളുടെയും സഹായത്തോടെ അവരുടെ യാത്ര അവസാനിക്കുന്നത് ഒരു നദിയുടെ തീരത്തുള്ള ഉട്ടോപ്യന്‍ നഗരമായ മക്കാണ്ടോയിലാണ്. ഭ്രാന്ത്, പ്രണയം, യുദ്ധം, ശാപഭയം എന്നിവയാല്‍ പീഡിപ്പിക്കപ്പെടുന്ന ബ്യൂണ്ടിയ വംശത്തിന്റെ നിരവധി തലമുറകളെയാണ് നോവലില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
advertisement
കൊളംമ്പിയൻ പ്രൊഡക്ഷന്‍ കമ്പനിയായ ഡൈനാമോ നിര്‍മിച്ച ഈ പ്രോജക്ട് അലക്‌സ് ഗാര്‍സിയ ലോപ്പസും ലോറ മോറയും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ പ്രൊജക്ടാണെന്ന് മോറ പറഞ്ഞു. കഥയോട് ആധികാരികത പുലര്‍ത്തുക എന്നതാണ് പരമ്പരയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഗാര്‍സിയ ലോപ്പസ് പറഞ്ഞു.
2019ലാണ് നെറ്റ്ഫിള്കിസ് നോവലിന്റെ വെബ്‌സീരീസ് പ്രഖ്യാപിച്ചത്.
1982ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടിയ നോവലായ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' സ്പാനിഷ്-അമേരിക്കന്‍ സാഹിത്യത്തില്‍ മാസ്റ്റര്‍പീസായാണ് കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടും വലിയ പ്രചാരം നേടിയ നോവലിന്റെ അഞ്ച് കോടിയിലധികം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. 40ല്‍ പരം ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
Summary: One hundred years of solitude of Gabriel Garcia Marquez to become Netflix series
മലയാളം വാർത്തകൾ/ വാർത്ത/Film/
മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' വെബ്‌സീരീസ്; ഡിസംബറില്‍ നെറ്റ്ഫ്‌ളിക്‌സിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement