തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയം പ്രമേയമായി ഒരു ചിത്രം; ബി. ഉണ്ണികൃഷ്ണൻ, നിവിൻ പോളി, ബാലചന്ദ്ര മേനോൻ ടീമിന്റെ സിനിമ

Last Updated:

നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് വളയൽ സമരം നടത്തിയിരുന്നു

നിവിൻ പോളി, ബി. ഉണ്ണികൃഷ്ണൻ
നിവിൻ പോളി, ബി. ഉണ്ണികൃഷ്ണൻ
കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ശ്രീ ​ഗോകുലം മൂവീസ്, ആർഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ ബാനറുകളാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ചിത്രം തിയെറ്ററുകളിലെത്തും. സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ വൻ താരനിരയാണ് ഉള്ളത്. ഷറഫുദ്ധീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർ.ജെ. വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വാർത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉള്‍പ്പെടുത്തി വലിയ സീക്വന്‍സ് മുമ്പ് മലയാള സിനിമയിൽ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.
advertisement
ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്.
എഡിറ്റർ- മനോജ് സി.എസ്., പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്‌, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ്ജി, പി.ആർ.ഒ.- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി.
advertisement
Summary: The shooting of Nivin Pauly's film, written and directed by B. Unnikrishnan, set against the backdrop of some controversial political events in Kerala, has been completed. The film was completed in about ninety days in Kerala, various states in India and abroad
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയം പ്രമേയമായി ഒരു ചിത്രം; ബി. ഉണ്ണികൃഷ്ണൻ, നിവിൻ പോളി, ബാലചന്ദ്ര മേനോൻ ടീമിന്റെ സിനിമ
Next Article
advertisement
ബിജെപി ചെങ്ങന്നൂർ മണ്ഡലത്തിൽ 5 പഞ്ചായത്തിൽ ഭരണം; മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തിലും പ്രധാന പ്രതിപക്ഷം
ബിജെപി ചെങ്ങന്നൂർ മണ്ഡലത്തിൽ 5 പഞ്ചായത്തിൽ ഭരണം; മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തിലും പ്രധാന പ്രതിപക്ഷം
  • ചെങ്ങന്നൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ 5 BJP ഭരണം, 4 പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും മുഖ്യ പ്രതിപക്ഷം.

  • ആലാ, ബുധനൂർ, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഭരണം നേടുന്നത്.

  • പഞ്ചായത്ത് പ്രസിഡൻ്റുമാരായി അനീഷാ, പ്രമോദ്, ഉല്ലാസ്, സ്മിതാ, ജിജി, ബിനുരാജ് എന്നിവരെ തിരഞ്ഞെടുത്തു.

View All
advertisement