'ജയിലർ 2'നായി കോഴിക്കോട് എത്തിയ സ്റ്റൈൽ മന്നൻ രജനികാന്തിനെ നേരിൽക്കണ്ട് സുരാജിന്റെ 'പടക്കളം' ടീം
- Published by:meera_57
- news18-malayalam
Last Updated:
സംവിധായകനും അഭിനേതാക്കളും അടങ്ങുന്ന ടീം തീയേറ്റർ സന്ദർശനം നടത്തുന്നതിനിടയിലാണ് കോഴിക്കോട്ടു വച്ച് രജനീകാന്തിനെ സന്ദർശിച്ച് അനുഗ്രഹം തേടിയത്
തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന 'പടക്കളം' (Padakkalam) എന്ന ചിത്രത്തിൻ്റെ ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ (Rajinikanth) വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഷറഫുദീൻ, നിരഞ്ജനാ അനൂപ്, നടൻ സാഫ്, സംവിധായകൻ മനു സ്വരാജ് എന്നിവർ രജനീകാന്തിനെ സന്ദർശിച്ചത്.
സംവിധായകനും അഭിനേതാക്കളും അടങ്ങുന്ന ടീം തീയേറ്റർ സന്ദർശനം നടത്തുന്നതിനിടയിലാണ് കോഴിക്കോട്ടു വച്ച് രജനീകാന്തിനെ സന്ദർശിച്ച് അനുഗ്രഹം തേടിയത്. ജയിലർ 2ൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് കോഴിക്കോട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിനെ രജനീകാന്തിന് വ്യക്തിപരമായി പരിചയമുണ്ട്. സുരാജ് ഇപ്പോൾ തമിഴ് സിനിമയിലും ശ്രദ്ധേയനാണ്. ഈ അവസരത്തിലാണ് 'പടക്കളം' സിനിമ കേരളത്തിൽ വിജയത്തിലേക്കു കുതിക്കുന്ന വാർത്ത അറിയുന്നത്. കോഴിക്കോട്ടെത്തിയതും സുരാജ് താൽപ്പര്യമെടുത്താണ് രജനീകാന്തിനെ സന്ദർശിക്കാനെത്തിയത്.
ചിത്രത്തേക്കുറിച്ചു വിശദമായിത്തന്നെ രജനീകാന്ത് ചോദിച്ചു മനസ്സിലാക്കി. പുതുമയുള്ള ഇതിവൃത്തങ്ങൾ എപ്പോഴും പ്രേഷകർ സ്വീകരിക്കുമെന്നതാണ് ചിത്രത്തിൻ്റെ വിജയമെന്ന് രജനീകാന്ത് കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി. മനസ്സുനിറഞ്ഞ ആശംസ നൽകിയാണ് സ്റ്റൈൽ മന്നൻ പടക്കളം ടീമിനെ യാത്രയാക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവരാണ് പടക്കളം നിർമ്മിച്ചിരിക്കുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: The team of actor Suraj Venjaramoodu starrer movie Padakkalam meets actor Rajinikanth in Kozhikode while the actor was there for the shooting of his new movie Jailer 2. Padakkalm is winning laurels from across theatres
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 16, 2025 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജയിലർ 2'നായി കോഴിക്കോട് എത്തിയ സ്റ്റൈൽ മന്നൻ രജനികാന്തിനെ നേരിൽക്കണ്ട് സുരാജിന്റെ 'പടക്കളം' ടീം