ഗർഭകാലം ആനന്ദകരമാക്കുന്നതിൽ പേളി എപ്പോഴും ശ്രദ്ധാലുവാണ്. എന്നും തുള്ളിച്ചാടി കിലുക്കാംപെട്ടിയെ പോലെ പ്രേക്ഷകർ കണ്ട പേളി അമ്മയാവാൻ ഒരുങ്ങുന്നു എന്ന് വച്ച് തന്റെ കുസൃതിത്തരങ്ങൾ വേണ്ടെന്നു വച്ചിട്ടില്ല. ഓരോ ദിവസവും ഓരോരോ വെറൈറ്റിയുമായി സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ എത്താറുള്ള പേളി മാണിയുടെ ഓരോ പോസ്റ്റും ആരാധകർ പ്രോത്സാഹിപ്പിക്കാറുണ്ട്. വിമർശകരുടെ എണ്ണവും തീരെ കുറവല്ല.
ഇഷ്‌ടഭക്ഷണം, ഫോട്ടോ ഷൂട്ട്, കുടുംബ സംഗമം എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് പേളിയുടേതായി. ഏറ്റവും ഒടുവിലത്തേത് ഒരു നൃത്തമാണ്. നിറവയറുമായി വീടിനുള്ളിലെ സ്വീകരണ മുറിയിൽ ചെയ്ത നൃത്ത വീഡിയോ പേളി ഇന്ന് പുലർച്ചെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. (വീഡിയോ ചുവടെ)
'ബേബി മമ്മ ഡാൻസ്' എന്നാണ് പേളി ഈ വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. ആദ്യ അഞ്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ അരലക്ഷം വ്യൂസ് കടന്നിട്ടുണ്ട്. വീഡിയോ പകർത്തിയിരിക്കുന്നത് പേളിയുടെ ഭർത്താവ് ശ്രീനിഷ് അരവിന്ദാണ്.
ലോക്ക്ഡൗൺ ദിനങ്ങളിൽ ഒരിക്കലും പേളിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർജ്ജീവമായിരുന്നില്ല. പുറത്തുള്ള പ്രോഗ്രാമുകൾ ഇല്ലെങ്കിലും വീടിനുള്ളിൽ പേളിയും ശ്രീനിഷും അനുജത്തി റേച്ചലും ഒക്കെ ചേർന്ന് രസകരമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് അമ്മയാവാൻ ഒരുങ്ങുന്നു എന്ന വിശേഷം പേളി ആരാധകരുമായി പങ്കുവച്ചത്.
പേളിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ വരവറിയിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പോസ്റ്റുകൾക്കും മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.