ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ മൂന്നാം ഭാഗം വരുമോ? ചിത്രം പണിപ്പുരയിലാണെന്ന് കങ്കുവയുടെ നിർമാതാവ്
- Published by:Sarika N
- news18-malayalam
Last Updated:
അടുത്തിടെ ബാഹുബലിയുടെ അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യുന്നതിനിടെയാണ് താൻ ഈ വാർത്ത അറിഞ്ഞതെന്നാണ് ജ്ഞാനവേൽ രാജയുടെ വെളിപ്പെടുത്തൽ
ഇന്ത്യൻ സിനിമയും ലോക സിനിമയും ഒരുപോലെ ചർച്ച ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലി സംവിധാനം ബാഹുബലി. ചിത്രത്തിലെ ബഹുബലി എന്ന കഥാപാത്രം പ്രഭാസിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. മഹേന്ദ്ര ബാഹുബലി, അമരേന്ദ്ര ബാഹുബലി എന്നിങ്ങന രണ്ട് കഥാപാത്രങ്ങളെയായിരുന്നു പ്രഭാസ് ബാഹുബലി സീരീസിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ ചിത്രത്തിന് ലഭിച്ചിരുന്നു.ഇപ്പോഴിതാ ബാഹുബലി മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതായി കങ്കുവയുടെ നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജ. ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി ഊഹാപോഹങ്ങൾ വന്നിരുന്നെങ്കിലും അവ സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
കങ്കുവയുടെ പ്രചാരണ പരിപാടിക്കിടയിലാണ് ജ്ഞാനവേൽ രാജയുടെ വെളിപ്പെടുത്തൽ.അടുത്തിടെ ബാഹുബലിയുടെ അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യുന്നതിനിടെയാണ് താൻ ഈ വാർത്ത അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ബാഹുബലിയുടെ മൂന്നാം ഭാഗം ആസൂത്രണ ഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ച സിനിമാക്കാരുമായി ചർച്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. അവർ ബാഹുബലി ഒന്നും രണ്ടും അടുത്തടുത്തായി ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം ബാഹുബലി 3 ആസൂത്രണം ചെയ്യുകയാണ്.'- ജ്ഞാനവേൽ രാജ പറഞ്ഞു.
2015 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് 2017 ൽ ആയിരുന്നു. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് വർഷം കഴിഞ്ഞാണ് രണ്ടാം ഭാഗം പുറത്തു വന്നത്. ഇനി ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമോ എന്ന പ്രതീക്ഷ ആരാധകർ പങ്കുവയ്ക്കാറുണ്ട് .ശക്തമായ തിരക്കഥയുണ്ടെങ്കിൽ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാവുമെന്ന് എസ്എസ് രാജമൗലി മുൻപ് സൂചന നൽകിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 18, 2024 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ മൂന്നാം ഭാഗം വരുമോ? ചിത്രം പണിപ്പുരയിലാണെന്ന് കങ്കുവയുടെ നിർമാതാവ്