SSMB29: നായിക എത്തി; രാജമൗലി-മഹേഷ് ബാബു ചിത്രത്തിനായി പ്രിയങ്ക ചോപ്ര ഹൈദരാബാദിൽ
- Published by:Sarika N
- news18-malayalam
Last Updated:
രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 2026 ൽ ആഗോള റിലീസായി തീയേറ്ററുകളിലെത്തും
ഇന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എസ്എസ്എംബി 29 '. 'എസ്എസ്എംബി 29’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം തന്നെ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. നായിക പ്രിയങ്ക ചോപ്ര സിനിമയുടെ ഭാഗമായി ഹൈദരാബാദിൽ എത്തിയിരിക്കുകയാണ്. പ്രിയങ്ക എയർപോർട്ടിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബ്രൗൺ നിറത്തിലുള്ള ഹൂഡി വസ്ത്രത്തിലാണ് നടിയെ കാണപ്പടുന്നത്. രാജമൗലിക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായാണ് ഒന്നിക്കുന്നത്.
advertisement
ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി എടുക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
January 17, 2025 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
SSMB29: നായിക എത്തി; രാജമൗലി-മഹേഷ് ബാബു ചിത്രത്തിനായി പ്രിയങ്ക ചോപ്ര ഹൈദരാബാദിൽ


