വിവാദങ്ങളിൽ നിന്ന് മോചനമില്ലാതെ പുഷ്പ 2; അല്ലു പാടിയ 'ദമ്മൂന്റെ പട്ടുകൊര' ഗാനം യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത് നിർമാതാക്കൾ

Last Updated:

പാട്ടിലെ വരികൾ പോലീസിനെയും നിയമവ്യവസ്ഥയെയും പരിഹസിക്കും വിധമാണ് എന്ന ആരോപണം ഉയർന്ന സഹചര്യത്തിലാണ് നിർമാതാക്കൾ ഗാനം പിൻവലിച്ചത്

പുഷ്പ 2
പുഷ്പ 2
സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം നിർവഹിച്ച പുഷ്പ 2.കഴിഞ്ഞ ദിവസമാണ് ചിത്രത്തിൽ അല്ലു ആലപിച്ച ഗാനമായ 'ദമ്മൂന്റെ പട്ടുകൊര' അണിയറപ്രവർത്തകർ പുറത്തുവിട്ടത്.ഇപ്പോഴിതാ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിലെ അല്ലുവിനെ കഥാപാത്രമായ പുഷ്പയും ഫഹദ് ഫാസിലിന്റെ ബന്‍വാര്‍ സിങ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഗാനത്തിന്റെ പശ്ചാത്തലം. ഗാനത്തിന്റെ വരികളിൽ 'ധൈര്യമുണ്ടെങ്കിൽ തന്നെ പിടികൂടൂ' എന്ന തരത്തിൽ പുഷ്പ ഫഹദ് ഫാസിലിൻ്റെ കഥാപാത്രത്തെ വെല്ലുവിളിക്കുകയാണ്. പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാട്ടിലെ വരികൾ പോലീസിനെയും നിയമവ്യവസ്ഥയെയും പരിഹസിക്കും വിധമാണ് എന്ന ആരോപണം ഉയർന്ന സഹചര്യത്തിലാണ് നിർമാതാക്കൾ ഗാനം പിൻവലിച്ചത്.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന 39-കാരി മരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കിനും പരിക്കേറ്റിരുന്നു. തീയേറ്ററിൽ അല്ലു അര്‍ജുന്‍ സിനിമ കാണാൻ എത്തിയതോടെ നടനെ തിക്കും തിരക്കും രൂപപെടുകയായിരുന്നു. കേസിൽ അല്ലു അർജുൻ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
വിവാദങ്ങളിൽ നിന്ന് മോചനമില്ലാതെ പുഷ്പ 2; അല്ലു പാടിയ 'ദമ്മൂന്റെ പട്ടുകൊര' ഗാനം യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത് നിർമാതാക്കൾ
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement