പുഷ്പ 2 ലെ ഫഹദ്; ഇത്തവണ ഭന്‍വര്‍ സിംഗിന്റെ വരവ് വെറുതെയാകില്ല; ട്രെയിലറിൽ കൈയടി താരത്തിന്

Last Updated:

വലിയ ബഡ്ജറ്റിൽ ഒരു പക്കാ ആക്ഷൻ എന്റർടൈനറായാണ് ചിത്രം എത്തുന്നത്

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം നിർവഹിക്കുന്ന 'പുഷ്പ 2 ദി റൂൾ'.ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ മറ്റൊരു കഥാപത്രമാണ് ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്ത്.ആദ്യഭാഗത്തിനേക്കാൾ രണ്ടാം ഭാഗത്തിൽ താരത്തിന് മുഴുനീള വേഷമുണ്ടാവുമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.'പുഷ്പ'യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ ഉള്ളത്. വലിയ ബഡ്ജറ്റിൽ ഒരു പക്കാ ആക്ഷൻ എൻ്റർടൈയ്നർ ആയാണ് ചിത്രം എത്തുന്നത്. ഇപ്പോൾ ട്രെയിലറിൽ അല്ലു അർജുന്റെ പുഷ്പക്കൊപ്പം ശ്രദ്ധ നേടുകയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന വില്ലനായ ഭന്‍വര്‍ സിംഗ് ഷെഖാവത്ത്.
അതിശക്തനായ ഒരു വില്ലൻ തന്നെയാണ് ഫഹദിന്റെ കഥാപാത്രമെന്നും ആദ്യ ഭാഗത്തിൽ കണ്ടതുപോലെ പുഷ്പയെ വിറപ്പിക്കാൻ ഷെഖാവത്തിനാകും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ട്രെയിലറിൽ അല്ലുവിനും മുകളിലാണ് ഫഹദിനെ പ്ലേസ് ചെയ്തിരിക്കുന്നു എന്ന തരത്തിലും അഭിപ്രായങ്ങൾ ഉയരുന്നുണ്ട് . നിറയെ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും ഫഹദിന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ . ആദ്യ ഭാഗത്തിലെ ഫഹദിന്റെ പഞ്ച് ഡയലോഗ് ആയ 'പാർട്ടി ഇല്ലേ പുഷ്പ' ഇത്തവണ 'പാർട്ടി ഉണ്ട് പുഷ്പ' എന്ന് മാറ്റി ആവർത്തിക്കുന്നുണ്ട്.
advertisement
വിവിധ ഗെറ്റപ്പുകളും ഇമോഷണല്‍ സീനുകളും ഫൈറ്റും ഡാന്‍സുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് അല്ലു അർജുൻ പാക്കേജാണ്‌ 'പുഷ്പ 2'. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയും ചിത്രത്തില്‍ പ്രാധാന്യത്തോടെ എത്തുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് 'പുഷ്പ 2' തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടൈയ്മെൻ്റ്സ് ആണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പുഷ്പ 2 ലെ ഫഹദ്; ഇത്തവണ ഭന്‍വര്‍ സിംഗിന്റെ വരവ് വെറുതെയാകില്ല; ട്രെയിലറിൽ കൈയടി താരത്തിന്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement