advertisement

ഒരു വർഷം കൂടി കാത്തിരിക്കൂ; രാജമൗലി, മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര ചിത്രം 'വാരാണാസി' കാണാം

Last Updated:

ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്നു

വാരാണസി
വാരാണസി
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി (SS Rajamouli) - മഹേഷ് ബാബു (Mahesh Babu) ചിത്രം 'വാരാണസി' 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കീരവാണിയാണ് വാരാണസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിച്ച വാരാണസിയുടെ ടീസറിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ടീസര്‍ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130x100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലായിരുന്നു പ്രദർശിപ്പിച്ചത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയ്‌ലറില്‍ അനാവരണം ചെയ്തിരുന്നു.
advertisement
കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ, വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി നടത്തിയിരുന്നു. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
Summary: The much-awaited S.S. Rajamouli - Mahesh Babu film 'Varanasi' will be released worldwide on April 7, 2027. Mahesh Babu will be seen in the role of Rudra in the film. The film, which stars Mahesh Babu, Priyanka Chopra, Prithviraj Sukumaran and others in the lead roles, is being produced by K.L. Narayana and S.S. Karthikeya under the banners of Sri Durga Arts and Showbiz. Keeravani is composing the music for Varanasi
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു വർഷം കൂടി കാത്തിരിക്കൂ; രാജമൗലി, മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര ചിത്രം 'വാരാണാസി' കാണാം
Next Article
advertisement
കീമോ ചെയ്യാന്‍ പോകാന്‍ അവധി നല്‍കിയില്ല; സോഷ്യൽ മീഡിയ പ്രൊഫഷണൽ ആറക്ക ശമ്പളമുള്ള ജോലി വേണ്ടെന്ന് വെച്ചു
കീമോ ചെയ്യാന്‍ പോകാന്‍ അവധി നല്‍കിയില്ല; സോഷ്യൽ മീഡിയ പ്രൊഫഷണൽ ആറക്ക ശമ്പളമുള്ള ജോലി വേണ്ടെന്ന് വെച്ചു
  • യുവാവ് ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഫ്രീലാൻസായി മാറാൻ നിർബന്ധിതനായി

  • കീമോതെറാപ്പിക്ക് അവധി അനുവദിക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ അനുഭവം പങ്കുവച്ചു

  • ക്യാൻസർ രോഗികൾക്ക് പൂർണ്ണ വേതന അവധി ഉറപ്പാക്കുന്ന നിയമങ്ങൾ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്തു

View All
advertisement