ജയിലർ താരം ജി മാരിമുത്തു ഹൃദയാഘാതം മൂലം അന്തരിച്ചു

Last Updated:

യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമായിരുന്നു മാരിമുത്തു. കൂടാതെ ‘ജയിലർ’ സിനിമയിലെ പ്രകടനത്തിന് പ്രേക്ഷകപ്രശംസയും ലഭിച്ചിട്ടുണ്ട്

ജി മാരിമുത്തു
ജി മാരിമുത്തു
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന്‍റെ അന്ത്യം. ജി മാരിമുത്തുവിന് 58 വയസായിരുന്നു. ടിവി ഷോയ്ക്കുവേണ്ടി ‘രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്, ‘ എന്ന് ഡബ്ബ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ എട്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമായിരുന്നു മാരിമുത്തു. കൂടാതെ ‘ജയിലർ’ സിനിമയിലെ പ്രകടനത്തിന് പ്രേക്ഷകപ്രശംസയും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം തമിഴ് സിനിമാലോകത്തിന് ഉൾക്കൊള്ളാനാകത്തതാണ്. പ്രമുഖ താരങ്ങളെല്ലാം അനുശോചന സന്ദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ജി മാരിമുത്തുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ചെന്നൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അൽപസമയത്തിനകം വീട്ടിലേക്ക് കൊണ്ടുവരും. സംസ്ക്കാര ചടങ്ങുകൾ ഇന്ന് തന്നെ നടത്തുമെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Film/
ജയിലർ താരം ജി മാരിമുത്തു ഹൃദയാഘാതം മൂലം അന്തരിച്ചു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement