'ഡീപ്ഫെയ്ക്കുകൾ നമുക്ക് ചുറ്റിലുമുണ്ട്; അവയെ സാധാരണമാക്കിയെടുക്കുന്നത് ശരിയല്ല'; വിവാദത്തേക്കുറിച്ച് രശ്മിക

Last Updated:

ഡീപ്ഫെയ്ക്ക് വീഡിയോകളെ നമ്മൾ സാധാരണമാക്കിയെന്ന് രശ്മിക പറഞ്ഞു.

ഡീപ്‌ഫേക്ക് വീഡിയോകൾ നമ്മുടെ ചുറ്റും പിടിവിടാതെ കൂടിയിരുക്കുമ്പോൾ വലിയ രീതിയിലുള്ള ആശങ്കകളാണ് ഉടലെടുക്കുന്നത്. ദിവസവും നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകളാണ് പുറത്ത് വരുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ ആണ് ആദ്യം പുറത്ത് വന്നത്. ഇതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഇതിനെതിരെ ഉയർന്നിരുന്നു. ഇതിനു പിന്നാലെ നടിമാരായ കത്രീന കൈഫ്, കജോള്‍ തുടങ്ങിയവരുടെ ഡീപ്‌ഫേക്ക് വീഡിയോ പുറത്ത് വന്നതും ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. എന്നാൽ ഇന്ന് ആലിയ ഭട്ടിനു രക്ഷയില്ലാതെ വന്നു. ആലിയയുടെ മുഖം മോര്‍ഫ് ചെയ്ത വീഡിയോ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിച്ചത്.
ഇതിനു പിന്നാലെ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്മിക മന്ദാന. പുതിയ ചിത്രമായ അനിമലിന്റെ ലോഞ്ച് ചടങ്ങിൽ വെച്ചായിരുന്നു ഇത്. ഡീപ്ഫെയ്ക്ക് വീഡിയോകളെ നമ്മൾ സാധാരണമാക്കിയെന്ന് രശ്മിക പറഞ്ഞു. എന്നാൽ അത് ശരിയല്ലെന്നും അവർ തുറന്നടിക്കുകയാണ്.
"ഡീപ്ഫെയ്ക്കുകൾ കുറേക്കാലമായി നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അവയെ നമ്മൾ സാധാരണമാക്കിയെടുത്തു. പക്ഷേ അതുശരിയല്ല. സിനിമാ മേഖലയിൽനിന്നുള്ളവർ എന്നെ പിന്തുണച്ചതിൽ സന്തോഷമുണ്ട്. സംസാരിക്കുന്നത് എത്ര പ്രധാനമാണെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആവശ്യമായ സഹായം സ്വീകരിക്കാൻ സ്ത്രീകളോട് അഭ്യർത്ഥിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു.”-രശ്മിക പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഡീപ്ഫെയ്ക്കുകൾ നമുക്ക് ചുറ്റിലുമുണ്ട്; അവയെ സാധാരണമാക്കിയെടുക്കുന്നത് ശരിയല്ല'; വിവാദത്തേക്കുറിച്ച് രശ്മിക
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement