ബോളിവുഡിൽ ഒരു തവണ മാത്രം ശ്രമിച്ച ടാറ്റ; നിർമിച്ചത് അമിതാഭ് ബച്ചന്‍ നായകനായ ചിത്രം

Last Updated:

ജതിന്‍ കുമാറിനൊപ്പം സഹനിര്‍മാതാവായാണ് രത്തന്‍ ടാറ്റ ചിത്രത്തിന്റെ ഭാഗമായത്

സാധാരണക്കാരായ മനുഷ്യരെ നെഞ്ചോട് ചേര്‍ത്തു പിടിച്ച വ്യവസായിയായിരുന്നു രത്തന്‍ ടാറ്റ. രക്തസമ്മര്‍ദം അപകടകരമായ വിധം താഴ്ന്നുപോയതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. രത്തന്‍ ടാറ്റയുടെ മൃഗങ്ങളോടുള്ള സ്‌നേഹവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറെ പേരുകേട്ടവയാണ്. എന്നാല്‍ ബോളിവുഡുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അധികമാര്‍ക്കും അറിയില്ല.
2004ലാണ് അമിതാഭ് ബച്ചന്‍ നായകനായെത്തിയ ഏത്ബാര്‍ എന്ന ചിത്രം നിര്‍മിച്ചുകൊണ്ട് രത്തന്‍ ടാറ്റ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ഈ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറില്‍ അമിതാഭ് ബച്ചനെ കൂടാതെ ജോണ്‍ അബ്രഹാം, ബിപാഷ ബസു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജതിന്‍ കുമാറിനൊപ്പം സഹനിര്‍മാതാവായണ് രത്തന്‍ ടാറ്റ ചിത്രത്തിന്റെ ഭാഗമായത്.
വലിയ താരനിരയുണ്ടായിരുന്നിട്ടും ബോക്‌സോഫീസില്‍ ചിത്രം പരാജയമായിരുന്നു. 9.5 കോടി രൂപ ചെലവിട്ട് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് 7.6 കോടി രൂപ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ടാറ്റയുടെ ആദ്യത്തെയും അവസാനത്തേതുമായ ബോളിവുഡ് നിര്‍മാണ സംരംഭമാണ് ഇത്. ടാറ്റയുടെ സിനിമാ മേഖലയിലെ പങ്കാളിത്തം വളരെ ചെറുതാണെങ്കിലും ബിസിനസ് ലോകത്തിനപ്പുറത്തേക്ക് വ്യാപിച്ച ഒരു വ്യക്തിയുടെ ജീവിതത്തിലെ അപൂര്‍വ അധ്യായമായി അത് തുടരും.
advertisement
രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. ''ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച അളവറ്റ സംഭാവനകള്‍ നല്‍കിയ അസാധാരണമായ ഒരു നേതാവായാണ് രത്തന്‍ ടാറ്റ നമ്മളോട് വിട പറയുന്നതെന്ന്'' ചന്ദ്രശേഖരന്‍ പറഞ്ഞു. ടാറ്റയെ ഉപദേഷ്ടാവായും വഴികാട്ടിയായും സുഹൃത്തായും വിശേഷിപ്പിച്ച ചന്ദ്രശേഖരന്‍ അദ്ദേഹം രാജ്യത്തിന്റെ ഭാവി തലമുറയെ പ്രചോദിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോളിവുഡിൽ ഒരു തവണ മാത്രം ശ്രമിച്ച ടാറ്റ; നിർമിച്ചത് അമിതാഭ് ബച്ചന്‍ നായകനായ ചിത്രം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement