'ആത്മഹത്യ ചെയ്തില്ലെങ്കിൽ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി'; എല്ലാം മതിയെന്ന് റിയ ചക്രവർത്തി
- Published by:Gowthamy GG
- news18-malayalam
Last Updated:
മന്നു റൗത്ത് എന്ന അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഭീഷണിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് റിയയുടെ പോസ്റ്റ്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ച് തുറന്നു പറഞ്ഞ് നടി റിയ ചക്രവർത്തി. റിയയും സുശാന്തും പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഇക്കാര്യം നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ റിയ നിശബ്ദത പാലിക്കുകയായിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അഭിപ്രായങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച, ഒരു മാസം മുതൽ താൻ അഭിമുഖീകരിക്കുന്ന "ഭീഷണിയെയും ഉപദ്രവത്തെയും" കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റിയ.
തനിക്കു നേരെ വളരെയധികം വിദ്വേഷം ഉണ്ടായിരിക്കുകയാണെന്നും കൊലപാതകി എന്ന പേര് പോലും കേൾക്കേണ്ടി വന്നുവെന്നും റിയ പോസ്റ്റിൽ പറയുന്നു. തന്നെ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നുംവരെ ഭീഷണി ഉണ്ടായതായി റിയ വ്യക്തമാക്കുന്നു.
'പണത്തിനും നേട്ടങ്ങൾക്കും വേണ്ടി മാത്രമായി പുരുഷന്മാരുടെ കൂട്ടുകൂടുന്ന സ്ത്രീ എന്ന് വിളിച്ചു. ഞാൻ നിശബ്ദത പാലിച്ചു. കൊലപാതകി എന്ന് വിളിച്ചു. ഞാൻ മിണ്ടാതിരുന്നു. എന്നെ നാണം കെടുത്തി. അപ്പോഴും ഞാൻ മിണ്ടിയില്ല. പക്ഷെ എങ്ങനെയാണ് എന്റെ നിശബ്ദത ആത്മഹത്യ ചെയ്തില്ലെങ്കിൽ എന്നെ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും പറയാനുള്ള അവകാശം നിങ്ങൾക്ക് നൽകിയത്?- റിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
advertisement
advertisement
[NEWS]
മന്നു റൗത്ത് എന്ന അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഭീഷണിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് റിയയുടെ പോസ്റ്റ്. എല്ലാം മതിയെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്ന് സൈബർ സെല്ലിനോട് അഭ്യർഥിക്കുന്നതായും റിയ.
advertisement
സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്ന് കാട്ടി റിയയ്ക്കെതിരെ ബിഹാർ കോടതിയിൽ നേരത്തെ ഒരു പരാതിയും നൽകിയിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം മുംബൈ പൊലീസ് റിയയെ ചോദ്യം ചെയ്തിരുന്നു.
സുശാന്തിന്റെ മരണത്തിന് ശേഷം ഒരു മാസം കഴിഞ്ഞ് സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റിയ ഹൃദയ ഭേദകമായ പോസ്റ്റ് പങ്കുവെച്ചിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 16, 2020 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആത്മഹത്യ ചെയ്തില്ലെങ്കിൽ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി'; എല്ലാം മതിയെന്ന് റിയ ചക്രവർത്തി