Lokah| എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
- Published by:Rajesh V
- news18-malayalam
Last Updated:
നേരത്തെ ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് സിനിമയുടെ നിര്‍മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമാണെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. റിമ കല്ലിങ്കലിനുള്ള പരോക്ഷ മറുപടിയായിരുന്നു അത്
'ലോക' സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. റിമ കല്ലിങ്കലിന്റെയും വിജയ് ബാബുവിന്റേയും പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് രൂപേഷ് പീതാംബരന്റെ പ്രതികരണം. ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്? ആ സംവിധായകന്‍ ഈ കഥ എഴുതിയില്ലായിരുന്നെങ്കില്‍, ഈ സിനിമ തന്നെ ഉണ്ടാകുമോ? എന്നാണ് രൂപേഷ് ചോദിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം.
ഇതും വായിക്കുക: 300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
''പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വന്‍ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിര്‍മ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂര്‍ണമായും ഇതിന്റെ നിര്‍മാതാവിന്റ ആണെന്ന്.
മീഡിയകള്‍ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബില്‍ എത്തിയത് നായികയുടെ വിജയമാണെന്ന്. എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം. പക്ഷേ, ഇതെല്ലാം നടക്കുമ്പോള്‍, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്?'' അദ്ദേഹം ചോദിക്കുന്നു.
advertisement
''ആ സംവിധായകന്‍ ഈ കഥ എഴുതിയില്ലായിരുന്നെങ്കില്‍, ഈ സിനിമ തന്നെ ഉണ്ടാകുമോ? ഫാന്‍സ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക് രോഷം കൊള്ളേണ്ട, ഞാന്‍ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്'' എന്നും രൂപേഷ് പറയുന്നു.
നേരത്തെ ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് സിനിമയുടെ നിര്‍മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമാണെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. റിമ കല്ലിങ്കലിനുള്ള പരോക്ഷ മറുപടിയായിരുന്നു അത്. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് ടീമിനുള്ളതാണ്. പക്ഷെ അതിനായുള്ളൊരു സ്റ്റേജ് ഒരുക്കിയത് നമ്മളെല്ലാം ചേര്‍ന്നാണെന്നാണ് റിമ പറഞ്ഞത്. എന്നാല്‍ ചിലര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ലോകയ്ക്കായി സ്‌പേസ് ഒരുക്കിയത് ഞങ്ങളാണെന്ന് റിമ പറഞ്ഞതായി വ്യാഖ്യാനിക്കുകയായിരുന്നു. വിവാദമായതോടെ തന്റെ ഭാഗം വ്യക്തമാക്കി റിമ തന്നെ രംഗത്തെത്തുകയും ചെയ്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 07, 2025 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Lokah| എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍