ഡാൻസും പാട്ടും കണ്ടത് പോലെയല്ല; സെയ്ഫ് അലി ഖാൻ, ജൂനിയർ എൻടിആർ ചിത്രം 'ദേവര'യുടെ ട്രെയ്‌ലർ

Last Updated:

തകർപ്പൻ ഡയലോകുകളും ​​കിടിലൻ ആക്ഷൻ രം​ഗങ്ങളും കോർത്തിണക്കി ഒരുക്കിയ ട്രെയ്‌ലർ

ദേവര ട്രെയ്‌ലർ
ദേവര ട്രെയ്‌ലർ
എൻ.ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. തകർപ്പൻ ഡയലോകുകളും ​​കിടിലൻ ആക്ഷൻ രം​ഗങ്ങളും കോർത്തിണക്കി ഒരുക്കിയ ട്രെയ്‌ലർ ​ഗംഭീര ദൃശ്യവിരുന്നാണ് ഉറപ്പ് നൽകുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ചിത്രത്തിന് സാധിക്കുമെന്ന പ്രതീക്ഷയും ട്രെയ്‌ലർ നൽകുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്.
ദേവര എന്നാണ് എൻടിആർന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രമായ് സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായികാ വേഷം ബോളിവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
advertisement
പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ 'ദാവൂദി'ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി., ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Summary: An action-packed trailer has been dropped from the makers of Devara, the film starring Jr NTR and Janhvi Kapoor in the lead roles. Saif Ali Khan is the antagonist
മലയാളം വാർത്തകൾ/ വാർത്ത/Film/
ഡാൻസും പാട്ടും കണ്ടത് പോലെയല്ല; സെയ്ഫ് അലി ഖാൻ, ജൂനിയർ എൻടിആർ ചിത്രം 'ദേവര'യുടെ ട്രെയ്‌ലർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement