Salaar Trailer | അടി..ഇടി..വെടി..പുക ! ഇത് പ്രഭാസിന്‍റെയും പൃഥ്വിയുടെയും കെജിഎഫ്; സലാര്‍ ട്രെയിലറെത്തി

Last Updated:

കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗൊണ്ടൂര്‍ ആണ് സലാര്‍ നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീല്‍ ചിത്രം സലാര്‍ പാര്‍ട്ട് വണ്‍- സീസ് ഫയറിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. കെജിഎഫിലൂടെ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇടം നേടിയ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസും പൃഥ്വിരാജ് സുകുമാരനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് സലാര്‍ എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.
കെജിഎഫിനോട് ഏറെ സമാനമായ പശ്ചാത്തലത്തിലുള്ള ട്രെയിലറില്‍ നിന്ന് സലാര്‍ ഒരു കിടിലന്‍ ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗൊണ്ടൂര്‍ ആണ് സലാര്‍ നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക.ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം.
advertisement
കെജിഎഫിലെ കിടിലന്‍ ഗാനങ്ങള്‍ ഒരുക്കിയ രവി ബസ്രൂര്‍ ആണ് സലാറിനും സംഗീതം ഒരുക്കിയിരിക്കുന്നത്.ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് സിനിമയുടെ കേരളത്തിലെ വിതരാണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Salaar Trailer | അടി..ഇടി..വെടി..പുക ! ഇത് പ്രഭാസിന്‍റെയും പൃഥ്വിയുടെയും കെജിഎഫ്; സലാര്‍ ട്രെയിലറെത്തി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement