'അയത്ന ലളിതം'; ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസ

Last Updated:

'പുരുഷാധികാരത്തിന്റെയും മതപൗരോഹിത്യത്തിന്റെയും ഇടയിൽപെട്ട് ഞെരുങ്ങുന്ന ഒരു സ്ത്രീയുടെ സഹനങ്ങളും സ്വാതന്ത്ര്യ പ്രഖ്യാപനവും അയത്ന ലളിതമായി അനുഭവിപ്പിച്ച അഭിനയ മികവിന്' ആണ് പുരസ്കാരമെന്ന് ജൂറി വിലയിരുത്തി

ഷംല ഹംസ
ഷംല ഹംസ
കേരള രാജ്യാന്തര ചലച്ചിത്രമേളയിലടക്കം അംഗീകാരങ്ങൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ഫെമിനിച്ചി ഫാത്തിമ. ഇതിൽ ഫാത്തിമ എന്ന കഥാപാത്രത്തിന് ജീവൻ പകര്‍ന്ന ഷംല ഹംസ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച 'ഫെമിനിച്ചി ഫാത്തിമ' ചലച്ചിത്ര ആസ്വാദകരുടെ പ്രശംസ നേടിയിരുന്നു.
'പുരുഷാധികാരത്തിന്റെയും മതപൗരോഹിത്യത്തിന്റെയും ഇടയിൽപെട്ട് ഞെരുങ്ങുന്ന ഒരു സ്ത്രീയുടെ സഹനങ്ങളും സ്വാതന്ത്ര്യ പ്രഖ്യാപനവും അയത്ന ലളിതമായി അനുഭവിപ്പിച്ച അഭിനയ മികവിന്' ആണ് പുരസ്കാരമെന്ന് ജൂറി വിലയിരുത്തി.
ഇതും വായിക്കുക: പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
പുരസ്കാര ലബ്ധിയിൽ‌ ഒരുപാട് സന്തോഷമുണ്ടെന്ന് ഷംല ഹംസ ന്യൂസ് 18നോട് പ്രതികരിച്ചു. 'പുരസ്കാരം കിട്ടും എന്നുള്ളതിനേക്കാള്‍ കൂടുതൽ അവസാന റൗണ്ടിലെത്തിയന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷം തോന്നിയിരുന്നു. പുരസ്കാരം കിട്ടിയപ്പോൾ ഒരുപാട് സന്തോഷം. ആദ്യസിനിമയായ 1001 നുണകൾ വഴിയാണ് ഈ സിനിമയിലേക്ക് എത്തപ്പെടുന്നത്' - ഷംല ഹംസ പറഞ്ഞു.
advertisement
2024ലെ ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 2025 ഒക്ടോബർ 10നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനൽ റൗണ്ടിൽ എത്തിയിരുന്നു. കൂടാതെ രേഖാചിത്രത്തിലെ അഭിനയത്തിന് അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി, അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'അയത്ന ലളിതം'; ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement