ഷെയ്ൻ നിഗത്തിന്റെ പുതിയ സിനിമ 'ലിറ്റിൽ ഹാർട്സ്' സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂവെന്നും നിര്‍മ്മാതാവ്
സൂപ്പർഹിറ്റ് ചിത്രമായ 'ആർ.ഡി.എക്സി'ലെ താരജോഡിയായ ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും വീണ്ടുമൊന്നിച്ച ‘ലിറ്റിൽ ഹാർട്സ്’ സിനിമയ്ക്ക് ജിസിസി രാജ്യങ്ങളില്‍ വിലക്ക്. ചിത്രത്തിന്‍റെ നിര്‍മാതാവ് സാന്ദ്ര തോമസാണ് സിനിമയുടെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. വിലക്കിന്റെ കാരണം ഇപ്പോൾ തുറന്നു പറയാനാകില്ലെന്നും തന്റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇതെന്നും പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ രൂപം
ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്‍റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്‍റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്‍റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. നാളെ നിങ്ങൾ തിയറ്ററിൽ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാൻ പറയുക. എല്ലായ്പ്പോഴും കൂടെയുണ്ടായപോലെ ഇനിയും എന്നോടൊപ്പമുണ്ടാകണം.’’
advertisement
advertisement
ചിത്രം ജൂൺ 7നാണ് തിയറ്ററുകളിൽ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാർ ആണ് നായിക. ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് ലിറ്റിൽ ഹാർട്ട്സിലേത്. അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും, രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ത പ്രണയത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 06, 2024 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷെയ്ൻ നിഗത്തിന്റെ പുതിയ സിനിമ 'ലിറ്റിൽ ഹാർട്സ്' സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്