നർകോട്ടിക്സ് വേണ്ട, ഡേർട്ടി ബിസിനസാ; ഷൈൻ ടോം ചാക്കോ നായകനായ വി.കെ.പി. ചിത്രം 'ബാംഗ്ലൂർ ഹൈ'

Last Updated:

'സേ നോ ടു ഡ്രഗ്സ്' എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ബാംഗ്ലൂരിൽ നടന്നു

ബാംഗ്ലൂർ ഹൈ
ബാംഗ്ലൂർ ഹൈ
മോഹൻലാലിന്റെ കാസനോവ, മരയ്ക്കാർ, ടൊവിനോ തോമസിന്റെ ഐഡന്റിറ്റി തുടങ്ങിയ മെഗാ ബഡ്ജറ്റ് സിനിമകൾക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് ബാനറിൽ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'ബാംഗ്ലൂർ ഹൈ' എന്നാണ്. 'സേ നോ ടു ഡ്രഗ്സ്' എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ബാംഗ്ലൂരിലെ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സിൽ നടന്നു.
താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. സി.ജെ. റോയ്, സംവിധായകൻ വി.കെ. പ്രകാശ്, ഷൈൻ ടോം ചാക്കോ എന്നിവരും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ, ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.
സംവിധായകൻ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ബാംഗ്ലൂർ ഹൈയിൽ മികച്ച താരനിരയാണ് അണിനിരക്കുന്നത്‌. ഷൈൻ ടോം ചാക്കോ, സിജു വിൽസൺ, അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
സാമൂഹിക പ്രസക്തിയുള്ള സന്ദേശം പ്രേക്ഷകർക്ക് നൽകാൻ ലക്ഷ്യമിടുന്ന 'ബാംഗ്ലൂർ ഹൈ' ചിത്രത്തിന്റെ രചന ആശിഷ് രജനി ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്.
ഫോട്ടോഗ്രഫി ഡയറക്ടർ: മനോജ് കുമാർ ഖട്ടോയ്, എഡിറ്റർ: നിധിൻ രാജ് അരോൾ, സംഗീതം: സാം സി.എസ്., ലൈൻ പ്രൊഡക്ഷൻ: ട്രെൻഡ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു എം., ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്വയം മേത്ത, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, സൗണ്ട് ഡിസൈൻ: അജിത് എ. ജോർജ്, അസോസിയേറ്റ് ഡയറക്ടർ: ബിബിൻ ബാലചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: സുജാത രാജൈൻ, മേക്കപ്പ്: രേഷാം മൊർദാനി, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തിക്കൽ, സ്റ്റിൽസ്: കുൽസും സയ്യിദ, വിഷ്വൽ പ്രൊമോഷൻസ് : സ്‌നേക്പ്ലാന്റ്, ഡിസൈനുകൾ: വിൻസി രാജ്, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
advertisement
ബാംഗ്ലൂർ ഹൈ എന്ന ചിത്രത്തിലൂടെ, ഒരു സിനിമാറ്റിക് അനുഭവം മാത്രമല്ല, യുവാക്കളെ മയക്കുമരുന്നിൽ നിന്ന് അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്ന ശക്തമായ ഒരു സാമൂഹിക പ്രസ്താവനയും നൽകാൻ നിർമ്മാതാക്കൾ ലക്ഷ്യമിടുന്നു. ഉയർന്ന നിലവാരമുള്ള പ്രകടനങ്ങൾ, വൈകാരിക ആഴം, സമൂഹത്തിന് ശക്തമായ സന്ദേശം എന്നിവയുള്ള ഒരു ആകർഷകമായ എന്റർടൈനറായിരിക്കും 'ബാംഗ്ലൂർ ഹൈ' എന്ന് നിർമ്മാതാവ് സി.ജെ. റോയ് ലോഞ്ച് ചടങ്ങിൽ അഭിപ്രായപ്പെട്ടു. ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു.
Summary: Shine Tom Chacko in the VKP movie 'Bangalore High'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നർകോട്ടിക്സ് വേണ്ട, ഡേർട്ടി ബിസിനസാ; ഷൈൻ ടോം ചാക്കോ നായകനായ വി.കെ.പി. ചിത്രം 'ബാംഗ്ലൂർ ഹൈ'
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement