റാപ്പ് മ്യൂസിക് ബാൻഡിലെ യുവാവായി ഷെയ്ൻ നിഗം; സംഗീതവും പ്രണയവും നിറയുന്ന 'ഹാൽ' ചിത്രീകരണമാരംഭിച്ചു

Last Updated:

തെലുങ്ക് നടി വൈദ്യാ സാഷിയാണ് നായിക

നടൻ ഷെയ്ൻ നിഗം (Shane Nigam) നായകനായി അഭിനയിക്കുന്ന 'ഹാൽ' (Haal) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ചിത്രം സംവിധാനം ചെയ്യുന്നു. സലിം അഹമ്മദ്, ജീത്തു ജോസഫ് തുടങ്ങിയ പ്രുമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് വീര സംവിധാന രംഗത്തെത്തുന്നത്.
മലബാർ പശ്ചാത്തലത്തിൽ അരങ്ങേറുന്ന തീവ്രമായ ഒരു പ്രണയ കഥയാണ് കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. പ്രണയം ചെറുപ്പത്തിൻ്റെ നെഗളിപ്പിനേക്കാൾ വ്യക്തമായ നിലപാടുകൾക്കും ഗൗരവമായ കാഴ്ച്ചപ്പാടുകൾക്കും അനുസരിച്ചായിരിക്കണമെന്ന സന്ദേശം കൂടി പ്രേക്ഷകന് നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.
കോഴിക്കോട് നഗരത്തിൽ റാപ്പ് മ്യൂസിക്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിലെ പ്രധാനിയാണ് ആസിഫ്. സംഗീത പരിപാടിക്കിടെ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി ആസിഫിനുണ്ടാകുന്ന പ്രണയമാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ ഷെയ്ൻ നിഗം ആസിഫിനെ ഭദ്രമാക്കുന്നു.
advertisement
തെലുങ്ക് നടി വൈദ്യാ സാഷിയാണ് നായിക. മമ്മൂട്ടി നായകനായി അഭിനയിച്ച ഏജൻ്റ് എന്ന തെലുങ്ക് ചിത്രത്തിലെ നായികയായ വൈദ്യ ബോളിവുഡ്ഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.
ജോണി ആൻ്റണി, സുരേഷ് കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള ഫെയിം) മനോജ് കെ.യു., മധുപാൽ, രവീന്ദ്രൻ, നിയാസ് ബക്കർ, നിഷാന്ത് സാഗർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, ദിനേശ് പണിക്കർ, മഞ്ജഷ കോലോത്ത്, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഓർഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു, തോപ്പിൽ ജോപ്പൻ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.
advertisement
സംഗീത പ്രാധാന്യമേറിയ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വി. നന്ദഗോപാലാണ്. രവിചന്ദ്രനാണ് ഛായാഗ്രാഹകൻ.
കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - അമൽ, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ,
അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് - പ്രവീൺ വിജയ്, പ്രകാശ് ആർ. നായർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുക. കോഴിക്കോട്, വയനാട്, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- അമീൻ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
റാപ്പ് മ്യൂസിക് ബാൻഡിലെ യുവാവായി ഷെയ്ൻ നിഗം; സംഗീതവും പ്രണയവും നിറയുന്ന 'ഹാൽ' ചിത്രീകരണമാരംഭിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement