Amaran OTT: മേജർ മുകുന്ദിനെ ഇനി ഒടിടിയിൽ കാണാം; റിലീസ് പ്രഖ്യാപിച്ച് ശിവകാർത്തികേയൻ ചിത്രം 'അമരൻ'
- Published by:Sarika N
- news18-malayalam
Last Updated:
ഡിസംബർ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്
തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തിയ ചിത്രം അമരൻ ഒടിടിയിലേക്ക്. തമിഴിൽ ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി സ്വന്തമാക്കിയ ചിത്രമാണ് അമരൻ.
ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം സ്വന്തമാക്കിയിരുന്നു. ദിവസങ്ങളോളം തീയേറ്ററുകൾ നിറഞ്ഞ് ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെ ചിത്രത്തിന് ഉണ്ടായി.
ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഡിസംബർ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററിൽ വിജയമായ സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം ലഭിക്കുമെന്നാണ് പ്രതീക്ഷ. അമരൻ ആഗോള ബോസ്‌ഓഫീസിൽ 312 കോടിയിലധികം നേടി കഴിഞ്ഞു.ചിത്രത്തിന്റെ വിജയം ശിവകാർത്തികേയൻ എന്ന നടന്റെ താരമൂല്യവും ഉയർത്തിയിട്ടുണ്ട്.റിലീസായി ഒരു മാസത്തിലധികം പൂർത്തിയാകുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത് .
advertisement
Still captivating audiences in theaters, #Amaran will also stream on @NetflixIndia starting December 5th. Witness the journey of a true hero #Amaran5thweek #AmaranMajorSuccess #MajorMukundVaradarajan #KamalHaasan #Sivakarthikeyan #SaiPallavi #RajkumarPeriasamy
A Film By… pic.twitter.com/x0sOMse08d
— Raaj Kamal Films International (@RKFI) November 30, 2024
advertisement
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 30, 2024 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Amaran OTT: മേജർ മുകുന്ദിനെ ഇനി ഒടിടിയിൽ കാണാം; റിലീസ് പ്രഖ്യാപിച്ച് ശിവകാർത്തികേയൻ ചിത്രം 'അമരൻ'