പ്രതീക്ഷകള്‍ വിഫലമായി; സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്
കോയമ്പത്തൂർ: 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്‍റെ സംവിധായകന് ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. 37 വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാസന്ന നിലയിലായതിനാൽ ജീവൻ രക്ഷിക്കാനായി കൊച്ചിയിലേക്ക് എത്തിക്കുന്നതിനിടെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാത്രി 10.20 നാണ് മരണം സംഭവിച്ചത്.
മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസിൽവെച്ച് രക്തസ്രാവം ഉണ്ടായിരുന്നു.
advertisement
എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. 'കരി'യാണ് ആദ്യ ചിത്രം. ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് കരി.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ 'സൂഫിയും സുജാതയും' വിജയമായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 23, 2020 11:00 PM IST











