ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത് ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്ന്; അന്വേഷണ ഉദ്യോ​ഗസ്ഥരോട് സംസാരിക്കാമെന്ന് ശ്രീനാഥ് ഭാസി

Last Updated:

ഷൈനിനെയും ശ്രീനാഥിനെയും അറിയാമെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നുമാണ് മോഡൽ സൗമ്യ മാധ്യമങ്ങളോട് പറഞ്ഞത്

News18
News18
ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, പാലക്കാട് സ്വദേശിയായ മോഡൽ കെ.സൗമ്യ എന്നിവർ ആലപ്പുഴ എക്സൈസ് സംഘത്തിന് മുന്നിൽ ഹാജരായി. ഹാജരാകാൻ നിർദേശിച്ചതിന് മണിക്കൂറുകൾക്ക് മുമ്പ് മൂന്നുപേരും ആലപ്പുഴ എക്സൈസ് ഓഫീസിലേക്ക് എത്തി.
മൂന്നു പേരുടെയും മൊഴി പത്തു മണിയ്ക്ക് എടുക്കുമെന്നാണ് കരുതുന്നത്. മാധ്യമങ്ങളുടെ ചോദ്യത്തിന് ഷൈൻ പ്രതികരിച്ചില്ല. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത്. അവിടെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചോളാമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ശ്രീനാഥ് ഭാസി നൽകിയ മറുപടി . ഷൈനിനെയും ശ്രീനാഥിനെയും അറിയാമെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നുമാണ് മോഡൽ സൗമ്യ മാധ്യമങ്ങളോട് പറഞ്ഞത്.
ടെലിവിഷൻ റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവർക്ക് നാളെ മൊഴി നൽകാൻ എത്താനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43) നടന്മാരും മോഡലുമായി ഫോൺവിളി നടത്തിയെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇവരുമായി തസ്‍ലിമയ്ക്കു സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തി. ലഹരി ഇടപാടിന്റെ ഭാഗമായാണോ സാമ്പത്തിക ഇടപാട് നടന്നതെന്നു ചോദ്യം ചെയ്യലിൽ വ്യക്തമാകും.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത് ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്ന്; അന്വേഷണ ഉദ്യോ​ഗസ്ഥരോട് സംസാരിക്കാമെന്ന് ശ്രീനാഥ് ഭാസി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement