നടനും പ്രശസ്ത സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു; കണ്ണൂർ സ്‌ക്വാഡ് ഉൾപ്പടെ ചിത്രങ്ങൾ
- Published by:Sarika KP
- news18-malayalam
Last Updated:
ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു ജോളി ബാസ്റ്റിൻ.
നടനും പ്രശസ്ത സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. 53 വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നെഞ്ചുവേദന അവിഭവപ്പെട്ടതിനെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ ജോളി ബാസ്റ്റിനെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു ജോളി ബാസ്റ്റിൻ.സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവിലായിരിക്കും.
കണ്ണൂർ സ്‌ക്വാഡ്, അങ്കമാലി ഡയറീസ്,കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ജോലി ബാസ്റ്റിൻ ഫൈറ്റ് മാസ്റ്റർ ആയിരുന്നു. ജോളി ബാസ്റ്റിൻ സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി ബാസ്റ്റിൻ കുറേക്കാലം സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
December 27, 2023 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നടനും പ്രശസ്ത സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു; കണ്ണൂർ സ്‌ക്വാഡ് ഉൾപ്പടെ ചിത്രങ്ങൾ