Thalaivar 173 | തലൈവർ 173ൽ നിന്നും സുന്ദർ സി. പിൻവാങ്ങി; രജനീകാന്ത്, കമൽ ഹാസൻ ചിത്രം ഇനി ആര് സംവിധാനം ചെയ്യും?

Last Updated:

സിനിമയിൽ നിന്ന് പിന്മാറുന്ന പ്രഖ്യാപനം, അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കൊണ്ടെന്ന് സംവിധായകൻ സുന്ദർ സി.

തലൈവർ 173
തലൈവർ 173
തമിഴ് സിനിമയിലെ ഇതിഹാസ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ എന്നിവർ ഒന്നിച്ചഭിനയിക്കുന്ന, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'തലൈവർ 173' (Thalaivar 173) എന്ന പ്രോജക്റ്റിൽ നിന്ന് സുന്ദർ സി. പിന്മാറുന്നതായി ഔദ്യോഗിക പ്രഖ്യാപനം. ഒരു പ്രസ്താവനയിലൂടെ സംവിധായകൻ തന്റെ തീരുമാനം പ്രഖ്യാപിച്ചു.
സിനിമയിൽ നിന്ന് പിന്മാറുന്ന പ്രഖ്യാപനം, അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കൊണ്ടെന്ന് സംവിധായകൻ സുന്ദർ സി. ചൂണ്ടിക്കാട്ടി. "അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം, #തലൈവർ 173 എന്ന അഭിമാനകരമായ പ്രോജക്റ്റിൽ നിന്ന് പിന്മാറാന്നു എന്ന കഠിനമായ തീരുമാനമെടുക്കുന്നു" എന്ന് പരാമർശിച്ചുകൊണ്ട് അദ്ദേഹം ഒരു കുറിപ്പ് പുറത്തിറക്കി. രജനീകാന്തിനും കമൽഹാസനും ഒപ്പം പ്രവർത്തിക്കുന്നത് തന്റെ കരിയറിലെ ഒരു സുപ്രധാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. "ഈ രണ്ട് വ്യക്തികളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. ഞാൻ എപ്പോഴും അവരെ അത്യന്തം ബഹുമാനത്തോടെ കാണും," സുന്ദർ സി. പറഞ്ഞു.
advertisement
advertisement
കമൽഹാസൻ നിർമ്മിക്കുന്ന #തലൈവർ173 ൽ രജനീകാന്ത്
നവംബറിൽ, കമൽ ഹാസന്റെ പ്രൊഡക്ഷൻ ഹൗസ് ഇക്കാര്യം പ്രഖ്യാപിക്കുകയും, 2027ലെ പൊങ്കൽ സമയത്ത് ചിത്രം തിയേറ്ററുകളിൽ ഗംഭീരമായി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. "സുന്ദർ സി. സംവിധാനം ചെയ്യുന്ന, കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന മാഗ്നം ഓപസ് #തലൈവർ173 ൽ രജനീകാന്ത് നായകനാകാൻ ഒരുങ്ങുന്നു," പ്രസ്താവനയിൽ പറയുന്നു.
ജയിലർ 2 ലും രജനീകാന്ത്
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ൽ രജനീകാന്ത് 'ടൈഗർ' മുത്തുവേൽ പാണ്ഡ്യനായി തിരിച്ചെത്തും. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവർ വീണ്ടും അവതരിപ്പിക്കുന്നു. പുതിയ അഭിനേതാക്കളിൽ എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ എന്നിവരും ഉൾപ്പെടുന്നു.
advertisement
ശിവരാജ്കുമാറിന്റെയും മോഹൻലാലിന്റെയും അതിഥി വേഷങ്ങളും ചിത്രത്തിൽ തിരിച്ചെത്തും. നന്ദമുരി ബാലകൃഷ്ണ, മിഥുൻ ചക്രവർത്തി എന്നിവരുടെ പ്രത്യേക വേഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇത് തുടർഭാഗത്തെ താരനിബിഡമാക്കി മാറ്റുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്നു. അദ്ദേഹത്തിന്റെ മനോഹരമായ പശ്ചാത്തല സംഗീതം ആദ്യഭാഗത്തിന്റെ ഹൈലൈറ്റായിരുന്നു.
Summary: It has been officially announced that Sundar C. is withdrawing from the much-anticipated project 'Thalaivar 173', starring Tamil cinema legends Rajinikanth and Kamal Haasan
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Thalaivar 173 | തലൈവർ 173ൽ നിന്നും സുന്ദർ സി. പിൻവാങ്ങി; രജനീകാന്ത്, കമൽ ഹാസൻ ചിത്രം ഇനി ആര് സംവിധാനം ചെയ്യും?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement