Kanguva Box Office: കങ്കുവ വന്നത് വെറുതെയാവില്ല ; ആദ്യ ദിനത്തിൽ കോടികൾ വാരി സൂര്യ ചിത്രം ,കളക്ഷൻ റിപ്പോർട്ട്

Last Updated:

സൂര്യ ചിത്രം ആദ്യദിനത്തിൽ 22 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്

തമിഴ് സൂപ്പർ താരം സൂര്യ നായകനായി എത്തിയ ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.ബിഗ് ബഡ്ജറ്റിൽ വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണങ്ങൾ അല്ല ലഭിക്കുന്നത് .
ചിത്രം തീയേറ്ററുകളിൽ എത്തി ആദ്യ ദിനം പൂർത്തിയാകുമ്പോൾ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സൂര്യ ചിത്രം ആദ്യദിനത്തിൽ 22 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്.സൂര്യയുടെ കരിയറിലെ മികച്ച ഓപ്പണിങ് കളക്ഷൻ ആണിത്.
350 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തുടക്കം തന്നെ പാളിയോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് ഈ വർഷത്തെ തമിഴ് സിനിമകളിൽ ഫസ്റ്റ് ഡേ കളക്ഷനിൽ ഒന്നാമത്. 126 കോടിയാണ് സിനിമയുടെ ആദ്യദിന ആഗോള കളക്ഷൻ. രജനികാന്ത് ചിത്രം വേട്ടയ്യനാണ് 70 കോടിയുമായി പിന്നിലുള്ളത്.
advertisement
അതേസമയം കങ്കുവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ സംവിധായകാൻ സിരുത്തൈ ശിവ സന്തോഷം പങ്കുവെച്ചെത്തിയിരുന്നു. 'അവസാനം കങ്കുവ തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയില്‍ നിന്നും സിനിമ കണ്ടിറങ്ങിയ സ്‌നേഹിതര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴാണ് പൂര്‍ണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്', എന്നാണ് ശിവ പറഞ്ഞത്. ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Kanguva Box Office: കങ്കുവ വന്നത് വെറുതെയാവില്ല ; ആദ്യ ദിനത്തിൽ കോടികൾ വാരി സൂര്യ ചിത്രം ,കളക്ഷൻ റിപ്പോർട്ട്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement