ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപിയും ഭോജ്പൂരി സൂപ്പർസ്റ്റാറുമായ മനോജ് തിവാരി. തിങ്കളാഴ്ച പാട്നയിലെ സുശാന്തിന്റെ കുടുംബാംഗങ്ങളെ മനോജ് തിവാരി സന്ദർശിച്ചു.
സുശാന്ത് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെയും മനോജ് തിവാരി രംഗത്തെത്തി.
ബോളിവുഡിൽ പുറത്തു നിന്നുള്ളവർക്ക് ഇടം കണ്ടെത്താൻ വലിയ പ്രയാസമാണെന്ന് തിവാരി പറഞ്ഞു.
ബോളിവുഡിൽ പുറത്തുനിന്നുള്ള ഒരാൾ തനിക്കായി ഒരു ഇടം നേടുകയും വിജയം കൈവരിക്കുകയും ചെയ്യുമ്പോൾ, അവന്റെ വഴി തടയാൻ നിരവധി ശക്തികൾ സജീവമാകും. പതിനാറാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടെങ്കിലും സുശാന്ത് കുലുങ്ങിയില്ല. ഇപ്പോൾ എന്താണ് സംഭവിച്ചത്. അദ്ദേഹത്തെ ആത്മഹത്യയിൽ വരെ എത്തിച്ചു-മനോജ് തിവാരി പറഞ്ഞു.
You may also like:വന്യമൃഗങ്ങളെയല്ല, കർഷകരെയാണ് സംരക്ഷിക്കേണ്ടത്; സർക്കാർ അടിയന്തിര സർവകക്ഷി യോഗം വിളിക്കണമെന്ന് പി സി തോമസ് 112 [NEWS]Kochi Flood Fund Scam | പ്രളയ ഫണ്ട് തട്ടിപ്പ്; ഒളിവിലായിരുന്ന സിപിഎം മുൻ നേതാവ് കീഴടങ്ങി
[NEWS] അച്ഛന്‍ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; അടുത്ത 48 മണിക്കൂർ നിർണായകം [NEWS]സുശാന്തിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും സ്വജനപക്ഷപാതം ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടണം. സത്യസന്ധമായ അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ കേസ് സിബിഐക്ക് കൈമാറണം- തിവാരി പറഞ്ഞു.
സുശാന്തിന്റെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് പറയണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടിയുടെ ദേശീയ പ്രസിഡന്റും എംപിയുമായ ചിരാഗ് പസ്വാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.