ഇന്റർഫേസ് /വാർത്ത /Kerala / വന്യമൃഗങ്ങളെയല്ല, കർഷകരെയാണ് സംരക്ഷിക്കേണ്ടത്; സർക്കാർ അടിയന്തിര സർവകക്ഷി യോഗം വിളിക്കണമെന്ന് പി സി തോമസ്

വന്യമൃഗങ്ങളെയല്ല, കർഷകരെയാണ് സംരക്ഷിക്കേണ്ടത്; സർക്കാർ അടിയന്തിര സർവകക്ഷി യോഗം വിളിക്കണമെന്ന് പി സി തോമസ്

PC Thomas

PC Thomas

വയനാട്, ഇടുക്കി ജില്ലകൾ ഉൾപ്പെടെ കേരളത്തിന്റെ മുഴുവൻ പ്രദേശങ്ങളിലുമുള്ള വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും താൻ കത്തുകൾ അയച്ചിട്ടുണ്ടന്ന് തോമസ് അറിയിച്ചു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

കോഴിക്കോട്: കർഷകർക്ക് ഏറ്റവും വലിയ ഭീഷണിയായ വന്യമൃഗാക്രമണങ്ങളിൽ നിന്ന്  അവരെ സംരക്ഷിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുവാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ചെയർമാനും, എൻ ഡി എ  ദേശീയ സമിതി അംഗവും, മുൻ കേന്ദ്രമന്ത്രിയുമായ പി സി തോമസ്.

ഇതുസംബന്ധിച്ച് അടിയന്തരമായി കേരള സർക്കാർ  സർവ്വകക്ഷി യോഗം വിളിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോട് പിസി തോമസ് അഭ്യർത്ഥിച്ചു. ന്യൂസ് 18 ചാനലിൻ്റെ 'കാടിറങ്ങുന്ന വന്യത ' എന്ന വാർത്താ പരമ്പര വന്യമൃഗ ശല്യത്തിൻ്റെ തീവ്രത വ്യക്തമാക്കുന്നതാണെന്ന് പി സി തോമസ് പറഞ്ഞു.

You may also like:പിപിഎഫ് പലിശ 46 വർഷത്തെ താഴ്ന്ന നിലയിലേക്ക്; ഏഴ് ശതമാനം താഴെ എത്തിയേക്കും? [NEWS]'കള്ളക്കടത്തിനെന്ത് കോവിഡ്? ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചത് 2.21 കിലോ സ്വർണം [NEWS] CBSE - JEE- NEET പരീക്ഷകൾ ; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നഷ്ടം വന്നിട്ടുള്ള കർഷകർക്ക് ന്യായമായനഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ താൻ കൊടുത്ത പൊതുതാൽപര്യഹർജി കർഷകർക്ക് അനുകൂലമായി വിധിയായിട്ടു വർഷങ്ങൾ 4 കഴിഞ്ഞെങ്കിലും സർക്കാർ അതനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുന്നില്ലന്നും അദ്ദേഹം

ആരോപിച്ചു.

വയനാട്, ഇടുക്കി  ജില്ലകൾ ഉൾപ്പെടെ കേരളത്തിൻറെ മുഴുവൻ  പ്രദേശങ്ങളിലുമുഉള്ളവന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്കും കേരള മുഖ്യമന്ത്രിക്കും താൻ കത്തുകൾ അയച്ചിട്ടുണ്ടന്ന്  തോമസ് അറിയിച്ചു.

ഈ മേഖലയിലുള്ള കർഷകരുടെ വിയർപ്പിൻറ ഫലം രാജ്യം അനുഭവിക്കുമ്പോൾ അതിനുവേണ്ടി ചോരയും നീരം ഒഴുക്കി പണിയെടുക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും ആജീവനാന്ത ദുരന്തത്തിൽ ആണെന്ന് തോമസ് പറഞ്ഞു.

First published:

Tags: All party meet, PC Thomas