Actress Sravani Suicide| ടെലിവിഷൻ താരം ശ്രാവണി തുങ്ങിമരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ഹൈദരാബാദ്: തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയിൽ. ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിനുള്ളിൽ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയത്തിന്റെ പേരിലുള്ള ലൈംഗിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം.
ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു. പിന്നീട് ഇയാൾ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. ശ്രാവണി കഴിഞ്ഞ കുറച്ചുനാളുകളായി അസ്വസ്ഥയായാണ് കാണപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
advertisement
കുളിമുറിക്കുള്ളിലാണ് തൂങ്ങിയ നിലയിൽ നടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രാവണിയുടെ ആത്മഹത്യയ്ക്ക് ദേവരാജ റെഡ്ഡിയാണ് കാരണമെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ എസ്ആർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശ്രാവണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ എട്ട് വർഷമായി തെലുങ്ക് ടിവി സീരിയലുകളിൽ സജീവമാണ്. മൗനരാഗം, മനസു മമത തുടങ്ങിയ ജനപ്രിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടുന്നത്.
Disclaimer:(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2020 11:48 AM IST


