News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 6, 2020, 10:14 PM IST
PUBG
കൊൽക്കത്ത: പബ്ജി കളിക്കാൻ സാധിക്കാത്തതിന്‍റെ മനോവിഷമത്തിൽ 21കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ഐടിഐ വിദ്യാർത്ഥിയായ പ്രീതം ഹാൽഡറിനെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചക്ദാഹ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂർബ ലാൽപൂരിലാണ് പ്രീതത്തിന്‍റെ വീട്.
രാജ്യത്ത് കേന്ദ്രസർക്കാർ
പബ്ജി നിരോധിച്ചതിനുശേഷം വിദ്യാർഥി ആരോടും ഒന്നും മിണ്ടാറില്ലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം പ്രീതം മുറിയിലേക്ക് പോയതായി അമ്മ രത്‌ന പറഞ്ഞു. "ഞാൻ അവനെ ഉച്ചഭക്ഷണത്തിന് വിളിക്കാൻ പോയപ്പോൾ, അവന്റെ മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ഞാൻ അയൽക്കാരെ വിളിച്ചു. അവർ വാതിൽ തകർത്തു അകത്തുകയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രീതത്തെ കണ്ടത്," വിദ്യാർഥിയുടെ അമ്മ പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. PUBG കളിക്കാൻ കഴിയാത്തതിൽ മകന് നിരാശയുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞു.
"അവൻ രാത്രിയിൽ ഇത് കളിക്കുമായിരുന്നു. PUBG കളിക്കാൻ കഴിയാത്തതിനാൽ അവൻ വലിയ വിഷമത്തിലായിരുന്നു" അവർ പറഞ്ഞു. മൊബൈൽ ഗെയിം കളിക്കാൻ കഴിയാത്തതിന്റെ പേരിൽ പ്രീതം ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം വിദ്യാർഥിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി.
You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് [NEWS] 'ബിനോയ് കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
പ്രീതത്തിന്റെ പിതാവ് ബിശ്വാജിത് ഹാൽഡർ പട്ടാളത്തിൽനിന്ന് വിരമിച്ചയാളാണ്. പ്രീതത്തിന് ഒരു സഹോദരി കൂടിയുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:
Anuraj GR
First published:
September 6, 2020, 10:13 PM IST