Thalaivan Thalaivi | വിജയ് സേതുപതി, നിത്യ മേനോൻ ചിത്രം 'തലൈവൻ തലൈവി' ഒ.ടി.ടിയിലേക്ക്; ചിത്രം എവിടെ കാണാം?
- Published by:meera_57
- news18-malayalam
Last Updated:
ഒരു മാസത്തോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം, പാണ്ഡിരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്
വിജയ് സേതുപതിയും (Vijay Sethupathi) നിത്യാ മേനോനും (Nithya Menen) ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമായ 'തലൈവൻ തലൈവി' (Thalaivan Thalaivi) ഈ വർഷം ജൂലൈ 25 ന് തിയേറ്ററുകളിൽ എത്തിയിരുന്നു. ഒരു മാസത്തോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം, പാണ്ഡിരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചിത്രം തിയേറ്ററുകളിൽ കാണാൻ കഴിയാതെ പോയ ആരാധകർക്ക് ഉടൻ തന്നെ ഈ റൊമാന്റിക് കോമഡി ഡ്രാമ ചിത്രം ഓൺലൈനിൽ കാണാൻ കഴിയും.
ഒ.ടി.ടി. പ്രീമിയർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം, ഡിജിറ്റൽ റിലീസിന്റെ ആവേശം വർദ്ധിപ്പിച്ചു കഴിഞ്ഞു.
തലൈവൻ തലൈവി എപ്പോൾ, എവിടെ കാണാം?
തലൈവൻ തലൈവി ഓഗസ്റ്റ് 22 വെള്ളിയാഴ്ച മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. റിലീസ് സ്ഥിരീകരിച്ചുകൊണ്ട് സത്യ ജ്യോതി ഫിലിംസ് X-ൽ കുറിച്ചതിങ്ങനെ: “ആഗസവീരനും പേരരശിയും സന്തോഷകരമായി ജീവിക്കുമോ? #തലൈവൻ തലൈവിഓൺപ്രൈം, ഓഗസ്റ്റ് 22 പ്രൈം വീഡിയോയിൽ.”
will Aagasaveeran and Perarasi have their happily-ever-after story? 💙#ThalaivanThalaiviiOnPrime, Aug 22 on @primevideoin@primevideoin @VijaySethuOffl @MenenNithya @pandiraaj_dir @iYogiBabu@Music_Santhosh @SathyaJyothi @Lyricist_Vivek @studio9_suresh@Roshni_offl @kaaliactor… pic.twitter.com/KJcTbPU4xE
— Sathya Jyothi Films (@SathyaJyothi) August 15, 2025
advertisement
തലൈവൻ തലൈവിയുടെ കഥ
വഴിയോരത്ത് ഒരു ചെറിയ ഭക്ഷണശാല നടത്തുന്ന ആഗസവീരന്റെ ജീവിതമാണ് ചിത്രം. വിവാഹത്തെക്കുറിച്ച് സ്വപ്നം കാണുന്ന അദ്ദേഹം ഒടുവിൽ പേരരസി എന്ന വിദ്യാസമ്പന്നയായ സ്ത്രീയെ കണ്ടുമുട്ടുന്നു. വ്യത്യാസങ്ങൾക്കിടയിലും, ഭക്ഷണത്തോടുള്ള സ്നേഹം കാരണം ഇരുവരും അടുക്കുന്നു.
വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർത്തപ്പോൾ, പേരരസി അവരുമായുള്ള ബന്ധം വിച്ഛേദിച്ച് ആഗസവീരനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. എന്നിരുന്നാലും, വിവാഹിതരായ ദമ്പതികൾ എന്ന നിലയിൽ അവരുടെ ജീവിതം അത്ര സുഖകരമായില്ല.
advertisement
ആഗസവീരന്റെ അമ്മയും സഹോദരിയും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, ഇത് അവരുടെ ബന്ധത്തിൽ നിരവധി സംഘർഷങ്ങൾക്ക് കാരണമാകുന്നു. ദമ്പതികൾ ഈ പോരാട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു, അവരുടെ ബന്ധം ഈ വെല്ലുവിളികളെ അതിജീവിക്കുന്നുണ്ടോ എന്നതാണ് കഥയുടെ ബാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 19, 2025 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thalaivan Thalaivi | വിജയ് സേതുപതി, നിത്യ മേനോൻ ചിത്രം 'തലൈവൻ തലൈവി' ഒ.ടി.ടിയിലേക്ക്; ചിത്രം എവിടെ കാണാം?