റെക്കോഡുകളുമായി 'തങ്കലാൻ' എത്തുന്നു; അഡ്വാൻസ് കളക്ഷനിൽ എത്ര നേടിയെന്നറിയാം...

Last Updated:

തമിഴ്നാട്ടിൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളൊന്നും വലിയൊരു നേട്ടം കൈവരിച്ചിരുന്നില്ല. തങ്കലാൻ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം തങ്കലാൻ തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഒരിടവേളയ്ക്ക് ശേഷമുള്ള വിക്രമിന്റെ വേറിട്ട പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിം​ഗ് കളക്ഷനും പ്രതീക്ഷ നൽകുന്നതാണ്.
അഡ്വാൻസ് ബുക്കിം​ഗിലൂടെ ചിത്രം 5 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളൊന്നും വലിയൊരു നേട്ടം കൈവരിച്ചിരുന്നില്ല. തങ്കലാൻ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലഘട്ടത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പശ്ചാത്തലം കോലാർ ​ഗോൾഡ് ഫീൽഡാണ്. തന്റെ ഭൂമിയിൽ സ്വർണ്ണ ഖനനം നടത്താൻ വരുന്നവരിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന ആദിവാസ നേതാവായാണ് വിക്രമെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടക്കം ആരാധകർക്കിടയിൽ വൻ ചർച്ചാ വിഷയമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
റെക്കോഡുകളുമായി 'തങ്കലാൻ' എത്തുന്നു; അഡ്വാൻസ് കളക്ഷനിൽ എത്ര നേടിയെന്നറിയാം...
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement