രണ്ടാമൂഴം തിരക്കഥ വി.എ. ശ്രീകുമാർ തിരികെ നൽകും; എം.ടി.-ശ്രീകുമാർ തർക്കം ഒത്തുതീർപ്പായി
- Published by:user_57
- news18-malayalam
Last Updated:
രണ്ട് വർഷം നീണ്ടുനിന്ന വ്യവഹാരങ്ങൾക്കൊടുവിൽ ഒത്തുതീർപ്പ്
കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും സംവിധായകൻ വി.എ. ശ്രീകുമാറുമായുള്ള തർക്കം ഒത്തുതീർന്നു. തിരക്കഥ എം.ടി.ക്ക് തിരിച്ച് നൽകും. കേസ് പിൻവലിക്കാൻ എം.ടി. സുപ്രീം കോടതിയിൽ അപേക്ഷ നൽകി.
രണ്ട് വർഷം നീണ്ടുനിന്ന വ്യവഹാരങ്ങൾക്കൊടുവിലാണ് രണ്ടാമൂഴം തർക്കത്തിൽ എം.ടിയും വി.എ. ശ്രീകുമാറും ഒത്തുതീർപ്പിലെത്തിയത്. രണ്ടാമൂഴം തിരക്കഥ ശ്രീകുമാർ തിരിച്ചു നൽകും. എം.ടി. വാങ്ങിച്ച ഒന്നേകാൽ കോടി രൂപയും തിരികെ കൊടുക്കും. ഒത്തുതീർപ്പിനായുള്ള അപേക്ഷ എം.ടി. വാസുദേവൻ നായർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. തിങ്കളാഴ്ച്ച കോടതി അപേക്ഷ പരിഗണിക്കും.
2014 ലാണ് രണ്ടാമൂഴം സിനിമയാക്കുന്നതിന് എം.ടി.യും വി.എ. ശ്രീകുമാറും ധാരണയിലായത്. മൂന്ന് വർഷമാണ് കാലയളവ്. നാല് വർഷമായിട്ടും സിനിമയുടെ പ്രാരംഭ ചർച്ചകൾ പോലും എവിടെയുമെത്താത്ത സാഹചര്യത്തിലാണ് 2018ൽ എം.ടി. തിരക്കഥ തിരികെയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
advertisement
കോഴികോട് മുൻസിഫ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും രണ്ടാമൂഴം കേസുകൾ നടക്കുന്നുണ്ട്. അതേ സമയം രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകർ പലരും എം.ടി.യെ സമീപിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 18, 2020 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രണ്ടാമൂഴം തിരക്കഥ വി.എ. ശ്രീകുമാർ തിരികെ നൽകും; എം.ടി.-ശ്രീകുമാർ തർക്കം ഒത്തുതീർപ്പായി