എമ്പുരാന്റെ ഒപ്പം വന്ന ചിയാൻ വിക്രമിന്റെ 'വീര ധീര സൂരൻ' ലോകവ്യാപകമായി 52 കോടി കടന്നു

Last Updated:

പ്രതിസന്ധി ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആരാധകർ നൽകിയ സ്നേഹം ഏറെ വലുതാണെന്നും, ചിത്രത്തിന്റെ വൻ വിജയത്തിന് പിന്തുണ നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു

വീര ധീര സൂരൻ
വീര ധീര സൂരൻ
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത 'വീര ധീര സൂരൻ' (Veera Dheera Sooran) ലോകവ്യാപകമായി 52 കോടിയില്പരം രൂപയ്ക്കു മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ ചിയാൻ വിക്രം പ്രേക്ഷകരോട് നന്ദി പ്രകടിപ്പിച്ചു സംസാരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'വീര ധീര സൂരൻ' ചിത്രത്തിന് ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച പ്രിയപ്പെട്ട പ്രേക്ഷകരോടും ഫാൻസിനോടും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു, പ്രതിസന്ധി ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആരാധകർ നൽകിയ സ്നേഹം ഏറെ വലുതാണെന്നും, ചിത്രത്തിന്റെ വൻ വിജയത്തിന് പിന്തുണ നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പ് തുടരുന്ന ചിയാൻ ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്. കേരളത്തിൽ നൽകിയ വൻ സ്വീകാര്യതക്ക് നന്ദി അർപ്പിച്ച് അദ്ദേഹം ഇന്നലെ കോഴിക്കോട് നടന്ന സക്സസ് ഇവെന്റിലും തിയേറ്റർ വിസിറ്റിലും പങ്കെടുത്തു. തമിഴ്നാട്ടിലേതു പോലെ തന്നെ ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ്ഫുൾ ഷോകൾ നൽകിയ കേരളത്തിലെ ഓരോ പ്രേക്ഷകരോടും ചിയാൻ വിക്രം നന്ദി പറഞ്ഞു.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തിയ എസ്.ജെ. സൂര്യയും കോഴിക്കോട് നടന്ന പരിപാടിയിൽ ചിയാൻ വിക്രമിനോടൊപ്പം ഉണ്ടായിരുന്നു. പ്രേക്ഷകാഭ്യാർത്ഥന പ്രകാരം വാരാന്ത്യത്തിൽ കൂടുതൽ സ്ക്രീനുകൾ വീര ധീര സൂരന്റെ പ്രദർശനത്തിനായി ആഡ് ചെയ്യുന്നുണ്ട്.
advertisement
ചിയാൻ വിക്രമിന്റെ അഭിനയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുന്ന ചിത്രത്തിൽ എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. വീര ധീര സൂരന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ.
സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര സൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ മനോഹരമായ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്- പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
എമ്പുരാന്റെ ഒപ്പം വന്ന ചിയാൻ വിക്രമിന്റെ 'വീര ധീര സൂരൻ' ലോകവ്യാപകമായി 52 കോടി കടന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement