'എന്നിലർപ്പിച്ച വിശ്വാസത്തിന് ദളപതിക്ക് നന്ദി'; 10 മാസം മുൻപെടുത്ത ഫോട്ടോ പങ്കുവെച്ച് വെങ്കട് പ്രഭു
- Published by:Vishnupriya S
- news18-malayalam
Last Updated:
'ദളപതി68' ന്റെ ഔദ്യോഗിക സ്ഥിതീകരണത്തിന് പിന്നാലെയാണ് വിജയ്ക്കൊപ്പമുള്ള ചിത്രം വെങ്കട് പ്രഭു പങ്കുവെച്ചത്
10 മാസം മുൻപ് വിജയ്ക്കൊപ്പം എടുത്ത ഫോട്ടോ പങ്കുവെച്ച് സംവിധായകൻ വെങ്കട് പ്രഭു. തന്നിലർപ്പിച്ച വിശ്വാസത്തിൽ ദളപതി വിജയ്‌യോട് വെങ്കട് പ്രഭു നന്ദിയും പറഞ്ഞു. ഏകദേശം ഒരു വർഷം മുമ്പാണ് വെങ്കട് പ്രഭു, വിജയ്‌യുടെ അരികിൽ കഥ പറയാനെത്തുന്നത്. ആ പ്രോജക്ടിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത് കഴിഞ്ഞ ദിവസവും. വിജയ് ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ പത്ത് മാസം മുമ്പ് വിജയ്‌യുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോ വെങ്കട് പ്രഭു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
‘‘എന്നിലർപ്പിച്ച വിശ്വാസത്തിൽ വിജയ്‌യോട് നന്ദി പറയുന്നു. അന്ന് വാക്ക് പറഞ്ഞ പോലെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപന സമയത്ത് ഈ ഫോട്ടോ റിലീസ് ചെയ്യുന്നു. പത്ത് മാസ മുന്‍പെടുത്ത ചിത്രമാണിത്. അതെ സ്വപ്നങ്ങള്‍ സത്യമാകും.’’–വെങ്കട് പ്രഭു കുറിച്ചു.
advertisement
എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിലവിൽ ലോകേഷ് കനരാജിന്റെ ലിയോയിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ദളപതി 68ൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.
മാനാട്, മങ്കാത്ത, ചെന്നൈ 600028, മാസ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 2003 ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്–യുവൻ ശങ്കർ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിമ്പുവിന്റെ മാനാട്, നാഗ ചൈതന്യ നായകനായെത്തിയ കസ്റ്റഡി എന്നിവയാണ് ഇതിനു മുമ്പ് റിലീസ് ചെയ്ത വെങ്കട് പ്രഭു ചിത്രങ്ങൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 22, 2023 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്നിലർപ്പിച്ച വിശ്വാസത്തിന് ദളപതിക്ക് നന്ദി'; 10 മാസം മുൻപെടുത്ത ഫോട്ടോ പങ്കുവെച്ച് വെങ്കട് പ്രഭു