Chhaava: മൂന്ന് ദിവസംകൊണ്ട് 150 കോടി ക്ലബ്ബിൽ 'ഛാവ': ഛത്രപതി സംഭാജിയായി തിളങ്ങി വിക്കി കൗശൽ
- Published by:Sarika N
- news18-malayalam
Last Updated:
ഈ വർഷത്തെ ആദ്യ ബോളിവുഡ് ഹിറ്റായി മാറിയിരിക്കുകയാണ് ഛാവ
ബോളിവുഡ് സൂപ്പർ താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് ഛാവ.ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ ജീവിതത്തെ ആസ്പദമാക്കി ബിഗ് ബഡ്ജറ്റിൽ എത്തിയ
ചിത്രമാണിത് . ഫെബ്രുവരി 14 ആഗോള റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇപ്പോൾ 150 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഇതോടെ ഈ വർഷത്തെ ആദ്യ ബോളിവുഡ് ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. സാക്നിൽക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള ബോക്സോഫീസ് കളക്ഷൻ 165.75കോടിയാണ് ഛാവ നേടിയിരിക്കുന്നത്. ഇന്ത്യന്‍ കളക്ഷന്‍ 139.75 കോടിയാണ്. സിനിമ വിദേശത്ത് 25 കോടിയിലേറെ കളക്ഷൻ നേടിയിട്ടുണ്ട്.
ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി എത്തുന്നത് അക്ഷയ് ഖന്നയാണ്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 18, 2025 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Chhaava: മൂന്ന് ദിവസംകൊണ്ട് 150 കോടി ക്ലബ്ബിൽ 'ഛാവ': ഛത്രപതി സംഭാജിയായി തിളങ്ങി വിക്കി കൗശൽ