Viduthalai 2 collection: ഇത്‌ അൽപം മൂർച്ച കൂടിയ പ്രതികാരം; വിടുതലൈ 2 ആദ്യദിന കളക്ഷൻ റിപ്പോർട്ട്

Last Updated:

വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്

News18
News18
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കി ഏറെ പ്രശംസ നേടിയ ചിത്രമാണ് വിടുതലൈ.വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനത്തിൽ ഏഴ് കോടിയിലധികം രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 6.6 കോടിയാണ് നേടിയത് എന്ന് സാക്നിക്കിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
2023ല്‍ ഇറങ്ങിയ വിടുതലൈ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് വിടുതലൈ 2. ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാണിത്. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.
advertisement
ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവ്വഹിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Viduthalai 2 collection: ഇത്‌ അൽപം മൂർച്ച കൂടിയ പ്രതികാരം; വിടുതലൈ 2 ആദ്യദിന കളക്ഷൻ റിപ്പോർട്ട്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement