ചൈനീസ് ബോക്സോഫീസ് ഇളകി മറിച്ച് 'മഹാരാജ'; 50 കോടി നേട്ടത്തിൽ വിജയ് സേതുപതി ചിത്രം

Last Updated:

ചൈനയിൽ നിന്ന് 50 കോടിയിലധികം രൂപ നേടുന്ന ആദ്യ തമിഴ് ചിത്രമാണ് മഹാരാജ

News18
News18
തമിഴ് സൂപ്പർ താരം വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മഹാരാജ. ഇന്ത്യയിൽ വലിയ വിജയം നേടിയ സിനിമ കഴിഞ്ഞ ദിവസം മുതൽ ചൈനയിലും പ്രദർശനം ആരംഭിച്ചിരുന്നു.ഇപ്പോഴിതാ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ തമിഴ് ചിത്രം.നവംബർ 29ന് ചൈനയിൽ റിലീസ് ചെയ്ത സിനിമ അവിടെ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ടിരിക്കുകയാണ്. 64 കോടി രൂപയാണ് മഹാരാജ ചൈനയിൽ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. ചൈനയിൽ നിന്ന് 50 കോടിയിലധികം രൂപ നേടുന്ന ആദ്യ തമിഴ് ചിത്രമാണ് മഹാരാജ.
ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം. ഇതിന് പുറമെ മഹാരാജ ജപ്പാനിലും റിലീസിന് ഒരുങ്ങുകയാണ്. ചൈനയ്ക്ക് പിന്നാലെ ജപ്പാനിലും സിനിമ റിലീസ് ചെയ്യുന്നതിലൂടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ചർച്ചയാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Film/
ചൈനീസ് ബോക്സോഫീസ് ഇളകി മറിച്ച് 'മഹാരാജ'; 50 കോടി നേട്ടത്തിൽ വിജയ് സേതുപതി ചിത്രം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement