Detective Ujjwalan | മിന്നൽ മുരളി നിർമാതാക്കളുടെ അടുത്ത ചിത്രം; 'ഡിറ്റക്ടീവ് ഉജ്ജ്വലനിൽ' നിന്നും എന്ത് പ്രതീക്ഷിക്കാം?
- Published by:meera_57
- news18-malayalam
Last Updated:
നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായാണ് ചിത്രത്തിൻ്റെ അവതരണം
വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ - രാഹുൽ ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' (Detective Ujjwalan) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഒരു നാട്ടിൽ അരങ്ങേറുന്ന ദുരന്തങ്ങളുടെ ചുരുളുകൾ നിവർത്താനെത്തുന്ന 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആകാംക്ഷയും നൽകുന്നതായിരിക്കും. ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അവതരിപ്പിക്കുന്നു. സിജു വിൽസനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ ജി. നായർ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ, നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.
advertisement
എഡിറ്റിംഗ് - ചമൻ ചാക്കോ, കലാസംവധാനം - കോയാസ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- രതീഷ് എം. മൈക്കിൾ, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ മാനേജർ - റോജിൻ; പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ; എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ.
advertisement
പട്ടാമ്പി, ഷൊർണൂർ, കൊല്ലംങ്കോട് ഭാഗങ്ങളിലായി ചിത്രീകരണം കഴിഞ്ഞ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - നിദാദ്.
Summary: Dhyan Sreenivasan would play male lead in Detective Ujjwalan, a movie from the makers of Tovino Thomas starrer film 'Minnal Murali'. The film is slated for release on May 23, 2025. It is treated as a humor thriller movie
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 14, 2025 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Detective Ujjwalan | മിന്നൽ മുരളി നിർമാതാക്കളുടെ അടുത്ത ചിത്രം; 'ഡിറ്റക്ടീവ് ഉജ്ജ്വലനിൽ' നിന്നും എന്ത് പ്രതീക്ഷിക്കാം?