അബുദാബിയിലും ഒക്ടോബർ മുതൽ ടോൾ; അറിയേണ്ടതെല്ലാം

ടോൾ നിലവിൽ വരുന്നത് ഒക്ടോബർ 15 മുതൽ; നാല് ടോൾ ഗേറ്റുകൾ സ്ഥാപിച്ചു

news18
Updated: July 26, 2019, 2:22 PM IST
അബുദാബിയിലും ഒക്ടോബർ മുതൽ ടോൾ; അറിയേണ്ടതെല്ലാം
News18
  • News18
  • Last Updated: July 26, 2019, 2:22 PM IST
  • Share this:
അബുദാബി: അബുദാബിയിലും സാലിക് ടോൾ നിലവിൽ വരുന്നു. ഒക്ടോബർ 15 മുതലാണ് അബുദാബിയിലെ റോഡുകളിൽ സാലിക് ടോൾ നിലവിൽ വരുന്നത്. സോഷ്യൽമീഡിയയിൽ‌ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അബുദാബി ട്രാൻസ്പോർട്ട് വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു. ട്രാൻസ്പോർട്ട് വകുപ്പ് സർഫസ് ട്രാൻസ്പോർട്ട് വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം സെർഹാൻ അൽ ഹമൂദി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ടോൾ ഗേറ്റുകൾ

നാല് സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിച്ചു. ശൈഖ് ഖലീഫ ബിൻ സായിദ് പാലം, ശൈഖ് സായിദ് പാലം, മുസഫ പാലം, അൽ മഖ്ത പാലം എന്നിവിടങ്ങളിലായിരിക്കും ഗേറ്റ്. തിരക്ക് കുറയ്ക്കുക, പൊതുഗതാഗതം ശക്തമാക്കുക, ഇലക്‌ട്രിക് വാഹങ്ങളുടെ ഉപയോഗം ശക്തമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാലിക് നിലവിൽ വരുന്നതോടെ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറിൽ നാലായിരം വാഹനം കുറയുമെന്നാണ് പ്രതീക്ഷ.

ഫീസ്

ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെയും വൈകുന്നേരവും തിരക്കേറുന്ന സമയങ്ങളിൽ നാല് ദിർഹമാണ് സാലിക് നിരക്ക്. ബാക്കി സമയങ്ങളിലും വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളിലും രണ്ട് ദിർഹമായിരിക്കും നിരക്ക്. ഒരു ദിവസം പരമാവധി 16 ദിർഹമാണ് ഒരു വാഹനത്തിൽനിന്ന് സാലിക് നിരക്ക് ഈടാക്കുക.

 സാലിക് നാല് ദിർഹം

രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകിട്ട് അഞ്ചു മണി മുതൽ ഏഴു മണി വരെയും

സാലിക് രണ്ട് ദിർഹം

രാവിലെ 9.01 മുതൽ വൈകിട്ട് 4.59 വരെയും വൈകിട്ട് 7.01 മുതൽ രാവിലെ 6.59 വരെയും വെള്ളിയാഴ്ചകളിലും പൊതു അവധികളിലും

രജിസ്ട്രേഷൻ എങ്ങനെ ?

സാലിക് രജിസ്‌ട്രേഷനായുള്ള ഓൺലൈൻ സംവിധാനം ആഗസ്റ്റ് 30 മുതൽ പ്രവർത്തനക്ഷമമാവും. വാഹനത്തിന്റെ നമ്പർ പ്ലേറ്റിലാണ് രജിസ്‌ട്രേഷൻ നടത്തുക. തുടർന്ന് യൂസർ ഐഡിയും രഹസ്യ കോഡും എസ്എംഎസ് ആയി ലഭിക്കും. ഇതുപയോഗിച്ചാണ് അക്കൗണ്ടിൽ പണം നിറയ്ക്കേണ്ടത്. അക്കൗണ്ട് ബാലൻസ് എസ്എംഎസായി അറിയാൻ കഴിയും. ഇതിനായി പ്രത്യേക ചിപ്പ് വാഹനത്തിൽ ഘടിപ്പിക്കേണ്ട ആവശ്യമില്ല. ഗേറ്റ് കടക്കുന്ന വാഹന നമ്പർ സ്കാൻ ചെയ്ത് പണം ഈടാക്കുന്ന സംവിധാനമാണ് നിലവിൽ വരുക.

ഒഴിവാക്കിയ വാഹനങ്ങൾ

ആംബുലൻസുകൾ, സായുധ സേനയുടെയും അഗ്നിശമന സേനയുടെയും വാഹനങ്ങൾ, പൊതുബസുകൾ, മോട്ടോർ സൈക്കിളുകൾ, അംഗീകൃത ടാക്സികൾ, അംഗീകൃത സ്കൂൾ ബസുകൾ, ചുരുങ്ങിയത് 26 പേരെ ഉൾക്കൊള്ളുന്ന പാസഞ്ചർ ബസുകൾ, പൊലീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വാഹനങ്ങൾ, ഇലക്‌ട്രിക് വാഹങ്ങൾ, ട്രൈലറുകൾ എന്നിവയെ സാലിക് ടോളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പിഴ ഇങ്ങനെ ?

സാലിക് രജിസ്‌ട്രേഷൻ നടത്താത്ത വാഹനങ്ങൾക്ക് വലിയ പിഴ ലഭിക്കും. രജിസ്‌ട്രേഷൻ നടത്താതെ ഗേറ്റ് കടന്ന വാഹനത്തിന് ആദ്യ തവണ പത്ത് ദിവസം രജിസ്‌ട്രേഷൻ നടപടിക്കായി അനുവദിക്കും. ഈ കാലാവധിക്ക് ശേഷവും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഗേറ്റ് കടന്നാൽ ആദ്യ ദിനം 100 ദിർഹമാണ് പിഴ. രണ്ടാം ദിനം 200 ദിർഹമായും മൂന്നാം ദിനം 400 ദിർഹമായും പിഴ നിരക്ക് ഉയരും. ഇത് പരമാവധി 10,000 ദിർഹം വരെയാവും.
അബുദാബിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനം സാലിക് അക്കൗണ്ടിൽ ബാലൻസ് ഇല്ലാതെ കടന്നുപോയാൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ ചുമത്തും.

സാലിക് ഒഴിവാക്കാൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം നടത്തിയാൽ 10,000 ദിർഹമാണ് പിഴ. രജിസ്‌ട്രേഷൻ ഇ-പേയ്‌മെന്റ് യന്ത്രങ്ങളോ സാലിക്ക് ഗേറ്റുകളോ നശിപ്പിച്ചാൽ 10,000 ദിർഹം പിഴ ചുമത്തും.

First published: July 26, 2019, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading