ദുബായ്: വീട്ടിന് മുന്നിൽ മകനെ കാത്തുനിന്ന സ്ത്രീയെ കടന്നുപിടിച്ചയാൾ മറ്റൊരു ആവശ്യത്തിന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ദുബായ് പൊലീസിന്റെ പിടിയിലായി. മൂന്നുമാസം മുൻപ് നടന്ന സംഭവത്തിന് ശേഷം ഇയാളെ പൊലീസിന്റെ വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതൊന്നും അറിയാതെ പൊലീസ് സേവനത്തിനായി സ്റ്റേഷനിലെത്തിയപ്പോഴാണ് അറസ്റ്റ്.
നവംബർ അവസാനവാരം വിമാനത്താവളത്തിലേക്ക് പോകാനായി മകനെ കാത്തു അൽ മുറാഖാബാതിലെ വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന 49കാരിയായ ലെബനീസ് സ്ത്രീയാണ് പീഡനത്തിന് ഇരയായത്. 27 കാരനായ ജോർദാനിയൻ യുവാവാണ് സ്ത്രീയെ കടന്നുപിടിച്ചത്. സ്ത്രീ ഉടൻ തന്നെ ദുബായ് പൊലീസിനെ വിളിച്ചെങ്കിലും പ്രതി കടന്നുകളയുകയായിരുന്നു.
സ്ഥലത്തെ നിരീക്ഷണ ക്യാമകൾ പരിശോധിച്ച ശേഷം പ്രതിയെന്നു കരുതുന്നയാളുടെ ചിത്രം വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. മൂന്നു മാസത്തിന് ശേഷം സേവനാവശ്യത്തിനായി അൽ മുറാഖാബാത് പൊലീസ് സ്റ്റേഷനിൽ യുവാവ് എത്തുകയായിരുന്നു. പൊലീസുകാരൻ യുവാവിന്റെ ചിത്രം ക്രൈം റെക്കോർഡ്സ് സംവിധാനത്തിൽ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
''രാവിലെ അഞ്ചുമണിക്കാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഒരു ക്രിമിനൽ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് ഞാൻ കണ്ടെത്തി. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തി. ഇരയായ സ്ത്രീയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞു.'' റെക്കോർഡ് വിഭാഗത്തിലെ പൊലീസുകാരൻ പറഞ്ഞു.
വീടിന് പുറത്തിരിക്കുകയായിരുന്ന തന്നെ ഈ സമയം റോഡിലൂടെ പോവുകയായിരുന്ന പ്രതി തന്റെ മാറിടത്തിൽ കടന്നുപിടിക്കയായിരുന്നുവെന്ന് സ്ത്രീ കോടതിയിൽ പറഞ്ഞു. ''ഞാൻ സ്തംഭിച്ചപപോയി. പിന്നാലെ അയാളെ വീട്ടിലേക്ക് കൊണ്ടുപോയാൽ 2000 യുഎഇ ദിർഹം വാഗ്ദാനം ചെയ്തു. ഞാൻ അയാളോട് പോകാൻ പറഞ്ഞെങ്കിലും അവിടെ ചുറ്റിപ്പറ്റിനിൽക്കുകയായിരുന്നു. എന്റെ മകൻ വന്ന് അയാളുമായി സംഘർഷത്തിലേർപ്പെടുമെന്ന് പേടിച്ചു''- കോടതിയിൽ അവർ പറഞ്ഞു. ഓഗസ്റ്റ് 19ന് കോടതി കേസിൽ തുടർവാദം കേൾക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.