കുവൈത്തിൽ ഷോപ്പിങ് മാളിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം; മലയാളികളടക്കം നിരവധി പേർക്ക് പരിക്ക്
- Published by:ASHLI
- news18-malayalam
Last Updated:
പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം
കുവൈത്തിൽ ഷോപ്പിങ് മാളിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മലയാളികളടക്കം നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. അതേസമയം ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം.
ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം വേണ്ട വിധത്തിലുള്ള നടപടികൾ സ്വീകരിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.
Location :
New Delhi,Delhi
First Published :
May 21, 2025 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈത്തിൽ ഷോപ്പിങ് മാളിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം; മലയാളികളടക്കം നിരവധി പേർക്ക് പരിക്ക്