ഹജ്ജ് 2024: തീര്‍ത്ഥാടകര്‍ക്ക് സൗദിയിൽ സ്വന്തം രാജ്യത്തിന്റെ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുമതി
- Published by:Vishnupriya S
- news18-malayalam
Last Updated:
തീർത്ഥാടകരുടെ പണമിടപാടുകൾ സുഗമമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി
ഹജ്ജ് തീർത്ഥാടകർക്ക് അവരുടെ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര എടിഎം കാർഡുകൾ ഈ സീസൺ മുതൽ ഉപയോഗിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് സൗദി അറേബ്യ അനുമതി നൽകി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പണമിടപാടുകൾ സുഗമമാക്കുന്നതിനു വേണ്ടിയുള്ള സേവനങ്ങളുടെ ഭാഗമായാണ് ഈ നടപടി.
സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് അന്താരാഷ്ട്ര പേയ്മെന്റ് നെറ്റ്വർക്കുകൾ വഴിയുള്ള ഇടപാടുകൾക്കും, ദേശീയ പേയ്മെന്റ് സംവിധാനമായ മാഡ വഴിയുള്ള പേയ്മെന്റുകൾക്കും ലോക്കൽ ബാങ്ക് കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. അന്താരാഷ്ട്ര കാർഡുകൾ ആയ വിസ, മാസ്റ്റർകാർഡ്, യൂണിയൻപേ, ഡിസ്‌കവർ, അമേരിക്കൻ എക്സ്പ്രസ്, ഗൾഫ് പേയ്മെന്റ് കോ അഫാഖ് നെറ്റുവർക്ക് തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്.
രാജ്യത്തെ പ്രതിദിന പണമിടപാടുകളുടെ ഭാഗമായി സെൻട്രൽ ബാങ്ക് 5 ബില്യൺ സൗദി റിയാലുകൾ ( ഏകദേശം 1,11,35 ലക്ഷം കോടി രൂപ) ബാങ്ക്നോട്ടുകളും നാണയങ്ങളും ആയി ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ ശാഖകളിലേക്ക് വിതരണം ചെയ്തു. മക്കയിൽ 633, പുണ്യസ്ഥലങ്ങളിൽ 19, മദീനയിൽ 568 എന്നിങ്ങനെ 1,220 എടിഎമ്മുകളും പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളും സൗദി അനുവദിച്ചിട്ടുണ്ട്.
Location :
New Delhi,Delhi
First Published :
June 14, 2024 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് 2024: തീര്‍ത്ഥാടകര്‍ക്ക് സൗദിയിൽ സ്വന്തം രാജ്യത്തിന്റെ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുമതി