• HOME
  • »
  • NEWS
  • »
  • gulf
  • »
  • COVID 19| മൂന്നു മണിക്കൂറിലധികം മാളുകളിൽ ചെലവിടേണ്ട; ദുബായിൽ ഷോപ്പിംഗിന് പുതിയ നിബന്ധനകള്‍

COVID 19| മൂന്നു മണിക്കൂറിലധികം മാളുകളിൽ ചെലവിടേണ്ട; ദുബായിൽ ഷോപ്പിംഗിന് പുതിയ നിബന്ധനകള്‍

Corona in Dubai | മാളുകളുടെ പ്രവർത്തനസമയം പത്ത് മണിക്കൂർ മാത്രം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ദുബായിൽ ഷോപ്പിംഗിന് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് മാളുകൾ തുറക്കുമ്പോൾ ഷോപ്പിംഗിനായി മൂന്നുമണിക്കൂർ മാത്രമേ അനുവദിക്കൂ. മാളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

    മാളുകളും ഷോപ്പിംഗ് സെന്ററുകളും പത്ത് മണിക്കൂർ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂവെന്നും പുതിയ നിബന്ധനകളിൽ പറയുന്നു.

    BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]

    മറ്റ് നിർദേശങ്ങൾ

    ആളുകള്‍ കൂടുതലായി ഒത്തുചേരുന്നത് ഒഴിവാക്കാനായി ദുബായ് ഫൗണ്ടെയ്ൻ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങൾ അടഞ്ഞുതന്നെ കിടക്കും.

    ഒരു വിനോദ പരിപാടികൾക്കും അനുമതി ഉണ്ടാകില്ല. സമൂഹ അകല നിബന്ധനകൾ കർശനമായി പാലിക്കുന്നതിനാണ് നിർദേശം.

    മാളുകളിളെ 75 ശതമാനം പാർക്കിംഗ് ഏരിയയും അടച്ചിടും.

    വാലെറ്റ് പാർക്കിംഗും അനുവദിക്കില്ല.

    സന്ദർശകർ മാസ്കുകൾ സദാസമയവും ധരിക്കണം. മാസ്കുകൾ ധരിക്കാത്തവരെ മാളുകളിൽ പ്രവേശിപ്പിക്കില്ല.

    എല്ലായിടത്തും രണ്ട് മീറ്റർ സമൂഹ അകലം പാലിക്കുന്നുവെന്ന് മാനേജ്മെന്റ് ഉറപ്പുവരുത്തണം. പരമാവധി പ്രവേശിപ്പിക്കാവുന്നവരുടെ 30 ശതമാനം മാത്രമേ പ്രവേശിപ്പിക്കാനാകൂ.

    ഭക്ഷണ ഔട്ട്ലെറ്റുകളിൽ ഇരിപ്പിടങ്ങളിൽ മാറ്റം വരുത്തണം. മേശകൾ ആറടി അകലത്തിൽ ആയിരിക്കണം. ആകെ ഉൾക്കൊള്ളാവുന്നതിന്റെ 30 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ.

    അനുവദനീയമായ ഉപഭോക്താകൾ അകത്ത് പ്രവേശിപ്പിച്ചുകഴിഞ്ഞാൽ പുറത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി ചുവന്ന ടാഗ് പ്രദർശിപ്പിക്കണം.



    Published by:Rajesh V
    First published: