COVID 19 | ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി
Last Updated:
നേരത്തെ യു എ ഇയും സമാനമായ രീതിയിൽ തിരുമാനം കൈക്കൊണ്ടിരുന്നു.
ദുബായ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടി ഒമാൻ. യു എ ഇയ്ക്ക് പിന്നാലെയാണ് ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടുന്നത്. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്നതിന് പ്രഖ്യാപിച്ച പ്രവേശനവിലക്ക് തുടരുമെന്ന് സുപ്രീം കമ്മിറ്റി അറിയിക്കുകയായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടാതെ, സുഡാൻ, ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗ്വിനിയ, സിയറ ലിയോൺ, എത്യോപ്യ, യുകെ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇന്ത്യ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത് കൂടാതെ, ഈജിപ്തിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും വരുന്ന എല്ലാ ആളുകളും ഒമാനിലേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 14 ദിവസത്തിനുള്ളിൽ ഈ രാജ്യത്തു കൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവരും നിരോധനത്തിൽ ഉൾപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
advertisement
കോവിഡ് - 19 കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ അറിയിപ്പ് അനുസരിച്ച്, 2021 മെയ് ഏഴു വെള്ളിയാഴ്ച മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധനം പ്രാബല്യത്തിൽ വരും. ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, സുൽത്താനേറ്റിലേക്ക് പ്രവേശിക്കുമ്പോൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾക്ക് ഇവർ വിധേയമായിരിക്കും.
advertisement
നേരത്തെ യു എ ഇയും സമാനമായ രീതിയിൽ തിരുമാനം കൈക്കൊണ്ടിരുന്നു. ഇന്ത്യയിൽ നിന്ന് നേരിട്ട് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കും വീണ്ടും നീട്ടിയിരുന്നു. മെയ് 14ന് പ്രവേശനവിലക്ക് അവസാനിക്കാനിരിക്കേയാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. യു എ ഇയിലെ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.
Location :
First Published :
May 05, 2021 6:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
COVID 19 | ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി