പട്ടാമ്പിയില്‍ UDF സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിയാസ് മുക്കോളിയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിയുക്ത എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പട്ടാമ്പിയില്‍ രണ്ടാം തവണയും മത്സരത്തിനിറങ്ങിയ മുഹമ്മദ് മുഹ്‌സിനെതിരെ അവസാന നിമിഷമാണ് റിയാസ് മുക്കോളി UDF സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരുന്നത്.
പാലക്കാട്: പട്ടാമ്പിയില്‍ UDF സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിയാസ് മുക്കോളിയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിയുക്ത എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ റിയാസ് മുക്കോളി മികച്ച മത്സരമാണ് കാഴ്ചവെച്ചത്. യുവ രാഷ്ട്രീയ എന്ന നിലക്ക് എല്ലാവിധ ആശംസകളും നേരുന്നതായും മുഹമ്മദ് മുഹ്‌സിന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
ഇരുവരും ഒരുമിച്ചുള്ള ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റിന് നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. റിയാസ് ചുവന്ന ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നതും ചിത്രത്തിലെ കൗതുകമാണ്. വിജയത്തില്‍ അഹങ്കരിക്കാതെ, പരസ്പരം ചെളിവാരിയെറിയാതെ ഇത്തരം ചേര്‍ത്ത് നിര്‍ത്തലുകള്‍ പ്രതീക്ഷയാണെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാവട്ടെ എന്നും ചിലര്‍ സന്തോഷത്തോടെ കമന്റ് ചെയ്യുന്നു.
പട്ടാമ്പിയില്‍ രണ്ടാം തവണയും മത്സരത്തിനിറങ്ങിയ മുഹമ്മദ് മുഹ്‌സിനെതിരെ അവസാന നിമിഷമാണ് റിയാസ് മുക്കോളി UDF സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായ റിയാസ് ശക്തമായ പ്രചാരണം നടത്തിയെങ്കിലും വിജയം മുഹ്‌സിനൊപ്പമായിരുന്നു.
advertisement
എന്നാല്‍ മത്സരം ശക്തമായപ്പോഴും രണ്ടു പേരും പരസ്പരം വ്യക്തിപരമായ ഒരു ആരോപണങ്ങളിലേക്ക് കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. മുഹമ്മദ് മുഹ്‌സിന്റെ വീട്ടില്‍ എത്തിയാണ് റിയാസ് അഭിനന്ദനം അറിയിച്ചത്. പട്ടാമ്പിയില്‍ മികച്ച മത്സരമാണ് നടന്നതെന്നും നല്ല രാഷ്ട്രീയ പോരാട്ടമാണ് ഉണ്ടായതെന്നും റിയാസ് മുക്കോളി ന്യൂസ് 18 നോട് പറഞ്ഞു.
വളരെ മികച്ച ആരോഗ്യകരമായ ഒരു രാഷ്ട്രീയ മത്സരം കാഴ്ച വെക്കാന്‍ സാധിച്ചു എന്ന് തന്നെയാണ് വിശ്വാസം, വ്യക്തിപരമായ ആരോപണങ്ങളോ, ചെളിവാരിഎറിയലുകളോ ഇല്ലാത്ത രാഷ്ട്രീയ മത്സരം തന്നെയാണ് ഇരുഭാഗത്തും ഉണ്ടായതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 04, 2021 11:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പട്ടാമ്പിയില്‍ UDF സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിയാസ് മുക്കോളിയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിയുക്ത എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍