'സുഖമാണോ?' ഒമാൻ മലയാളികളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം മലയാളത്തിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം
മസ്കത്ത്: ഒമാൻ സന്ദർശനത്തിനിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിൽ സംസാരിച്ചത് പ്രവാസികൾക്കിടയിൽ വലിയ ആവേശമായി. മദീനത്തുൽ ഇർഫാൻ തിയറ്ററിൽ നടന്ന ചടങ്ങിൽ സദസ്സിൽ ധാരാളം മലയാളികളുണ്ടെന്നു പറഞ്ഞ ശേഷമായിരുന്നു സുഖമാണോ എന്നു പ്രധാനമന്ത്രി ചോദിച്ചത്. മലയാളികൾക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും അവിടെയുണ്ടെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിക്കുകയുണ്ടായി.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഈ സുപ്രധാന സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് (CEPA) ഈ ചർച്ചകളിൽ ഏറ്റവും പ്രധാനമായി ഉറ്റുനോക്കുന്നത്. പ്രതിരോധം, വാണിജ്യം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിൽ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകളും ധാരണാപത്രങ്ങളും കൂടിക്കാഴ്ചയുടെ ഭാഗമാകും. ഒമാനിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും.
Location :
Delhi
First Published :
December 18, 2025 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'സുഖമാണോ?' ഒമാൻ മലയാളികളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം മലയാളത്തിൽ










